ജിദ്ദ- വാഹന ഇൻഷുറൻസ് പരിരക്ഷാ കവറേജ് ഡ്രൈവർമാർക്കും ലഭിക്കുമെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി വ്യക്തമാക്കി. വാഹന ഉടമയല്ലെങ്കിലും പോളിസിയിൽ അവരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വാഹന ഇൻഷുറൻസ് ഡ്രൈവർക്ക് പരിരക്ഷ നൽകുന്നു. ഇതിന് ഹിജ്രി കലണ്ടർ പ്രകാരം ഡ്രൈവർക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണമെന്നും സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







