Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദിയില്‍ പുതിയ തൊഴിലവസരങ്ങള്‍ കൂടുതലും ലഭിക്കുന്നത് സ്വദേശികള്‍ക്ക്, പുതുതായി തൊഴില്‍ ലഭിച്ചവരില്‍ 55.8 ശതമാനവും സൗദികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2025 Latest Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും നിരവധി മേഖലകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനും സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങള്‍ വലിയ ഫലം ചെയ്യുന്നു. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ കൂടുതലും ലഭിക്കുന്നത് സ്വദേശികള്‍ക്കാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ദശകങ്ങളായി സൗദിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭിച്ചിരുന്നത് വിദേശികള്‍ക്കായിരുന്നു. ഈ സ്ഥിതിക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ പ്രതിദിനം ശരാശരി 1,716 സ്വദേശികള്‍ക്ക് വീതം സ്വകാര്യ മേഖലയില്‍ പുതുതായി തൊഴില്‍ ലഭിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

    മൂന്നാം പാദത്തില്‍ 78,734 സൗദി പുരുഷന്മാര്‍ക്കും 75,771 സൗദി വനിതകള്‍ക്കും പുതുതായി തൊഴില്‍ ലഭിച്ചു. മൂന്നാം പാദത്തില്‍ പുതുതായി തൊഴില്‍ ലഭിച്ച സ്വദേശികളില്‍ 49 ശതമാനത്തോളം വനിതകളാണ്. മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലയില്‍ ആകെ 2,77,079 പേര്‍ക്കാണ് പുതുതായി തൊഴില്‍ ലഭിച്ചത്. ഇക്കൂട്ടത്തില്‍ 1,54,505 പേര്‍ സ്വദേശികളും 1,22,574 പേര്‍ വിദേശികളുമാണ്. ആകെ തൊഴില്‍ ലഭിച്ചവരില്‍ സ്വദേശികള്‍ 55.8 ശതമാനവും വിദേശികള്‍ 44.2 ശതമാനവുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 74,306 സൗദി യുവതീയുവാക്കള്‍ക്ക് മൂന്നു മാസത്തിനിടെ പുതുതായി തൊഴില്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 27,178 പേര്‍ക്കും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 24,032 സൗദികള്‍ക്കും മൂന്നാം പാദത്തില്‍ തൊഴില്‍ ലഭിച്ചു. മദീനയില്‍ 6,221 ഉം അല്‍ഖസീമില്‍ 5,806 ഉം അസീറില്‍ 5,169 ഉം ഹായിലില്‍ 2,637 ഉം ജിസാനില്‍ 2,908 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 672 ഉം തബൂക്കില്‍ 2,082 ഉം നജ്‌റാനില്‍ 1,985 ഉം അല്‍ബാഹയില്‍ 523 ഉം അല്‍ജൗഫില്‍ 986 ഉം സ്വദേശികള്‍ക്ക് മൂന്നാം പാദത്തില്‍ തൊഴില്‍ ലഭിച്ചു.മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചതും റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 56,063 വിദേശികള്‍ക്ക് തൊഴില്‍ ലഭിച്ചു. മക്ക പ്രവിശ്യയില്‍ 23,087 ഉം മദീന പ്രവിശ്യയില്‍ 4,380 ഉം അല്‍ഖസീമില്‍ 5,357 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 18,219 ഉം അസീറില്‍ 5,172 ഉം തബൂക്കില്‍ 1,812 ഉം ഹായിലില്‍ 1,900 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 604 ഉം ജിസാനില്‍ 2,731 ഉം നജ്‌റാനില്‍ 1,968 ഉം അല്‍ബാഹയില്‍ 449 ഉം അല്‍ജൗഫില്‍ 832 ഉം വിദേശികള്‍ക്ക് മൂന്നാം പാദത്തില്‍ പുതുതായി തൊഴില്‍ ലഭിച്ചു.

    ഇക്കാലയളവില്‍ റിയാദില്‍ സ്വദേശികളും വിദേശികളും അടക്കം ആകെ 1,30,369 ഉം മക്ക പ്രവിശ്യയില്‍ 50,265 ഉം മദീനയില്‍ 10,601 ഉം അല്‍ഖസീമില്‍ 11,163 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 42,251 ഉം അസീറില്‍ 10,341 ഉം തബൂക്കില്‍ 3,894 ഉം ഹായിലില്‍ 4,537 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 1,276 ഉം ജിസാനില്‍ 5,639 ഉം നജ്‌റാനില്‍ 3,953 ഉം അല്‍ബാഹയില്‍ 972 ഉം അല്‍ജൗഫില്‍ 1,818 ഉം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.റിയാദില്‍ സ്വദേശികളും വിദേശികളും അടക്കം ആകെ തൊഴില്‍ ലഭിച്ചവരില്‍ 57 ശതമാനം സൗദികളാണ്. മക്കയില്‍ ഇത് 54.1 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 56.9 ഉം മദീനയില്‍ 58.7 ഉം അല്‍ഖസീമില്‍ 52 ഉം അസീറില്‍ 50 ഉം തബൂക്കില്‍ 53.5 ഉം ഹായിലില്‍ 58.1 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 52.7 ഉം ജിസാനില്‍ 51.6 ഉം നജ്‌റാനില്‍ 50.1 ഉം അല്‍ബാഹയില്‍ 53.8 ഉം അല്‍ജൗഫില്‍ 54.2 ഉം ശതമാനമാണ്.

    2024 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആകെ തൊഴില്‍ ലഭിച്ചവരില്‍ 47.5 ശതമാനവും റിയാദിലാണ്. 18.1 ശതമാനം പേര്‍ മക്ക പ്രവിശ്യയിലും 3.8 ശതമാനം പേര്‍ മദീനയിലും നാലു ശതമാനം പേര്‍ അല്‍ഖസീമിലും 15.3 ശതമാനം പേര്‍ കിഴക്കന്‍ പ്രവിശ്യയിലും 3.7 ശതമാനം പേര്‍ അസീറിലും 1.4 ശതമാനം പേര്‍ തബൂക്കിലും 1.6 ശതമാനം പേര്‍ ഹായിലിലും 0.5 ശതമാനം പേര്‍ ഉത്തര അതിര്‍ത്തി പ്രവിശ്യയിലും 2.1 ശതമാനം പേര്‍ ജിസാനിലും 1.4 ശതമാനം പേര്‍ നജ്‌റാനിലും 0.3 ശതമാനം പേര്‍ അല്‍ബാഹയിലും 0.7 ശതമാനം പേര്‍ അല്‍ജൗഫിലുമാണെന്നും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Saudi News
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version