റിയാദ് – റിയാദ് പ്രവിശ്യയിലെ വാദിദവാസിറില്‍ ശക്തമായ പൊടിക്കാറ്റ്. ഇന്നലെ വൈകീട്ടാണ് വാദിദവാസിറിനെ അന്ധകാരത്തിലാക്കിയ പൊടിക്കാറ്റുണ്ടായത്. വാദിദവാസിറില്‍ പൊടിക്കാറ്റ് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
അടിയന്തിര വൈദ്യസേവനങ്ങളും ആംബുലന്‍സ് സേവനവും ആവശ്യംവരുമ്പോള്‍ 997 എന്ന നമ്പറിലും അസ്അഫ്‌നീ, തവക്കല്‍നാ ആപ്പുകള്‍ ഉപയോഗിച്ചും സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് സഹായം തേടണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസം സൗദിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മക്ക പ്രവിശ്യയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. മക്ക പ്രവിശ്യയില്‍ പെട്ട തായിഫിലെ അല്‍സറാറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ ഇരുപത്തിനാലു മണിക്കൂറിനിടെ 64 മില്ലീമീറ്റര്‍ മഴ ലഭിച്ചു. തായിഫിലെ അല്‍ഹദാ പാര്‍ക്കില്‍ 42.8 ഉം ജുമൂമിലെ മദ്‌റകയില്‍ 40.4 ഉം തായിഫിലെ അല്‍ശഫയില്‍ 27.3 ഉം ജിദ്ദ എയര്‍പോര്‍ട്ടില്‍ 24 ഉം തായിഫിലെ അല്‍സുദീറയില്‍ 23 ഉം മൈസാനിലെ ബനീസഅദില്‍ 20.4 ഉം മില്ലീമീറ്റര്‍ മഴ ലഭിച്ചു.
സൗദിയിലെ 129 ഹൈഡ്രോളോജിക്കല്‍, കാലാവസ്ഥാ നിരീക്ഷണ നിലയങ്ങള്‍ മക്ക, റിയാദ്, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അസീര്‍, ഹായില്‍, ജിസാന്‍, നജ്‌റാന്‍, അല്‍ബാഹ, അല്‍ജൗഫ് എന്നീ പത്തു പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ വര്‍ഷപാതം രേഖപ്പെടുത്തി. അസീര്‍ പ്രവിശ്യയില്‍ പെട്ട അബഹയിലെ തംനിയയില്‍ 29.4 ഉം അല്‍ശഅഫില്‍ 27.2 ഉം ബീശയില്‍ 19.56 ഉം ബീശയിലെ മഹ്‌റില്‍ 19 ഉം അല്‍നമാസിലെ ബനീഅംറില്‍ 18.1 ഉം സറാത്ത് ഉബൈദയിലെ അസ്‌റാനില്‍ 18 ഉം ജിസാനിലെ അല്‍ദായിറില്‍ 23.7 ഉം അല്‍റൈഥിലെ ജബല്‍ അല്‍അസ്‌വദില്‍ 4.9 ഉം ബേശില്‍ 4.8 ഉം ബേശ് അണക്കെട്ടില്‍ 2.79 ഉം മില്ലിമീറ്റര്‍ മഴ പെയ്തു.

അല്‍ബാഹയില്‍ 11.8 ഉം മന്ദഖിലെ ബര്‍ഹറഹില്‍ 3.5 ഉം മന്ദഖിലെ ബനീഹസനില്‍ 2.1 ഉം ഖില്‍വയില്‍ 2 ഉം കിഴക്കന്‍ പ്രവിശ്യയിലെ ഖര്‍യതുല്‍ഉല്‍ലയ ഉമ്മുശ്ശഫ്‌ലഹ് റെയില്‍വെ സ്റ്റേഷനില്‍ 6 ഉം അല്‍റുഫൈഅയില്‍ 4.4 ഉം അല്‍ശൈഹിയയില്‍ 2.6 ഉം റിയാദ് പ്രവിശ്യയില്‍ പെട്ട ശഖ്‌റായിലെ ഖറൂബ് ഫാമില്‍ 4 ഉം ദിര്‍ഇയയില്‍ 3.6 ഉം കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ 2.9 ഉം അല്‍ഥുമാമ എയര്‍പോര്‍ട്ടില്‍ 2.6 ഉം മില്ലിമീറ്റര്‍ മഴ പെയ്തു.
നജ്‌റാനിലെ ഹബൂനയില്‍ 4.2 ഉം ബദ്ര്‍ അല്‍ജുനൂബിലെ അല്‍നംസയില്‍ 3.6 ഉം ബദ്ര്‍ അല്‍ജുനൂബില്‍ 2.7 ഉം ഹുമ ബഥാറില്‍ 1.4 ഉം ഹായിലിലെ അല്‍ശനാനില്‍ 3 ഉം അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ഖുറയ്യാത്തിലെ അല്‍ഹമാദില്‍ 1.4 ഉം അല്‍ഖസീം ബുറൈദയിലെ ഫവാറയില്‍ 2.4 ഉം മില്ലിമീറ്റര്‍ മഴ ലഭിച്ചതായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.