Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ലോക്‌സഭയിൽ ചെങ്കോൽ വേണ്ട, ഭരണഘടന സ്ഥാപിക്കണമെന്ന് സ്പീക്കർക്ക് കത്ത്; എസ്.പിയെ പിന്തുണച്ച് കോൺഗ്രസും ആർ.ജെ.ഡിയും

    ReporterBy Reporter27/06/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ച ചെങ്കോൽ നീക്കണമെന്ന് സമാജ് വാദി പാർട്ടി എം.പി. ചെങ്കോലിന് പകരം ഭരണഘടനയുടെ പകർപ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് എം.പി സ്പീക്കർക്ക് കത്ത് നൽകിയത്. എസ്.പി നേതാവും മോഹൻലാൽഗഞ്ച് എം.പിയുമായ ആർ.കെ ചൗധരിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നല്കിയത്.
    രാജ്യത്ത് ജനാധിപത്യത്തിന്റെ അടയാളമാണ് ഭരണഘടന. കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കാലത്തായിരുന്നു സ്പീക്കറുടെ ചേംബറിനോട് ചേർന്ന് ചെങ്കോൽ സ്ഥാപിച്ചത്. അധികാരം എന്നാണ് തമിഴ് പദമായ ചെങ്കോലിന്റെ അർത്ഥം. രാജാവിന്റെ വടിയാണ് രാജദണ്ഡ്. രാജഭരണകാലത്ത് നിന്നും നാം സ്വതന്ത്രരായി. ഇന്ന്, രാജ്യത്തെ സർക്കാരിനെ തീരുമാനിക്കുന്നത് പൗരന്മാരാണ്. അവിടെ ഭരണഘടനയാണോ അംശവടിയാണോ രാജ്യത്തെ നയിക്കുന്നതെന്നും ആർ.കെ ചൗധരി ചോദിച്ചു.
    ജനാധിപത്യത്തിൽ ചെങ്കോലിന്റെ പ്രസക്തി എന്താണെന്ന് പ്രതിപക്ഷ എംപിമാർ നേരത്തെ സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷം ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
    എസ്.പി നേതാവ് ചൗധരിയെ പിന്തുണച്ച് കോൺഗ്രസും ആർ.ജെ.ഡിയും രംഗത്തെത്തി. ചെങ്കോൽ രാജാധികാരത്തെ സൂചിപ്പിക്കുന്നതാണെന്നും ആ യുഗം അവസാനിച്ചെന്നും കോൺഗ്രസ് എം.പി മണിക്കം ടാഗോർ പറഞ്ഞു. ചെങ്കോൽ ലോക്‌സഭയിൽനിന്നും നീക്കണമെന്ന് ആര് ആവശ്യപ്പെട്ടാലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന ആർ.ജെ.ഡി എം.പിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതി പ്രതികരിച്ചു.
    എന്നാൽ, സമാജ്‌വാദി പാർട്ടിയുടെ നീക്കം അപലപനീയമാണെന്നും അവർ ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിച്ചിരിക്കുകയാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Constitution Sengol SP demand in loksabha
    Latest News
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.