കോഴിക്കോട്: നഗരമധ്യത്തിൽ അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. സ്കൂൾ കുട്ടികളടക്കം 40ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.
അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group