Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • സൗദി പ്രതിരോധ മന്ത്രിയും ഇറാന്‍ സൈനിക മേധാവിയും ചര്‍ച്ച നടത്തി
    • ബനീ അനീഫ് മസ്ജിദ്: മദീനയിലെ ആത്മീയ-ചരിത്ര സ്മാരകം സന്ദർശക ഹൃദയങ്ങൾ കവരുന്നു
    • കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവം
    • കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരാൾ കുടുങ്ങികിടക്കുന്നു
    • 22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    റെഡ് സീ ഫിലിം ഫെസ്റ്റിവലിന് കൊടിയുയര്‍ന്നു; ജിദ്ദ പൈതൃക നഗരത്തില്‍ ഇനി ഉല്‍സവത്തിന്റെ പത്ത് നാളുകള്‍

    മുസാഫിർBy മുസാഫിർ05/12/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    * ആദ്യസിനിമ ‘ ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’
    * ‘സൂപ്പര്‍ബോയ്‌സ് ഓഫ് മാലെഗാവ്’ ഇന്ത്യന്‍ സംവിധായികയുടെ ചിത്രം 

    ജിദ്ദ: ലോക സിനിമ ഇനി ജിദ്ദയില്‍.  ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന തീം അടിസ്ഥാനമാക്കി നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സ്‌ക്രീനുകള്‍ തെളിഞ്ഞു. ‘ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റ് ‘ എന്നറിയപ്പെടുന്ന ആമിര്‍ഖാന്‍, അമേരിക്കന്‍ നടന്‍ നിക്കോളാസ് കേജ് എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന ദിവസത്തെ പ്രൗഢമാക്കി. ആമിര്‍ഖാനുമായുള്ള സംവാദമായിരുന്നു ആദ്യദിവസത്തിന്റെ പ്രധാന ഹൈലൈറ്റ്. സൗദികളം ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളും ആമിര്‍ഖാനെ ആഹ്ലാദാരവങ്ങളോടെ റെഡ് സീ സൂഖിലെ ഫോറം ഹാളിലേക്ക് വരവേറ്റു. ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ ജിദ്ദ ബലദും പരിസരവും ഒരാഴ്ചക്ക് മുമ്പേ അണിഞ്ഞൊരുങ്ങിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അര്‍ബഈന്‍ ലഗൂണിന്റെ കരയില്‍ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളിലായി 121 അന്താരാഷ്ട്ര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തിയേറ്ററുകളും വിശാലമായ ഓഡിറ്റോറിയവും ഫെസ്റ്റിവല്‍ ഗാര്‍ഡനുമുള്‍ക്കൊള്ളുന്ന സാംസ്‌കാരിക ചത്വരം, സൗദിയുടെ സമ്പന്നമായ സംസ്‌കൃതിയുടെ കൊടിയടയാളമായി ഇവിടെ തയയുയര്‍ത്തി നില്‍ക്കുന്നു.

    ശിവാനി പാണ്ഡ്യ മല്‍ഹോത്ര


    ഫെസ്റ്റിവലിലെ 16 സിനിമകള്‍ വനിതകള്‍ സംവിധാനം ചെയ്തതാണ്. ഇന്ത്യന്‍ സംവിധായിക റീമാ കാഗ്തിയുടെ സൂപ്പര്‍ ബോയ്‌സ് ഓഫ് മാലെഗോണ്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രങ്ങളിലുള്‍പ്പെടും. സംവിധായകരുമായി സംവദിക്കാനും പാനല്‍ചര്‍ച്ചകള്‍ക്കുമായി പ്രതിനിധികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഡയരക്ടര്‍ ശിവാനി പാണ്ഡ്യ മല്‍ഹോത്ര ‘ദ മലയാളം ന്യൂസിനോട്’ പറഞ്ഞു. നിയോം, അല്‍ഊല എന്നിവിടങ്ങളിലെ വന്‍ സ്റ്റുഡിയോ കോംപ്ലക്‌സുകളും സൗദിയിലെ മൊത്തം വരുന്ന 612 സിനിമാ തിയേറ്ററുകള്‍ക്കും പുറമെയാണ് റെഡ് സീ ഫെസ്റ്റിവലില്‍ പണി കഴിപ്പിച്ച പുതിയ തിയേറ്ററുകളും സിനിമാ കോംപ്ലക്‌സുകളും.

    സൗദി സഹകരണത്തോടെ ഈജിപ്ഷ്യന്‍ സംവിധായകനായ കരീം ശെനാവി നിര്‍മിച്ച ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’ യാണ് ഉദ്ഘാടനചിത്രം. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമുകള്‍ക്ക് 40 ശതമാനം നികുതിയിളവ് നല്‍കിയതും അല്‍ഊലയിലുള്‍പ്പെടെയുള്ള സിനിമാ ചിത്രീകരണങ്ങള്‍ക്ക് സബ്‌സിഡി അനുവദിച്ചതും സൗദിയുടെ സിനിമാസംസ്‌കാരത്തിന്റെ മാറുന്ന മുഖമായി വിശേഷിപ്പിക്കപ്പെടുന്നു. ഈ രംഗത്തേക്ക് വരുന്ന യുവപ്രതിഭകള്‍ക്ക് വലിയ പ്രോല്‍സാഹനമാണ് ഈ രാജ്യം നല്‍കുന്നത് – ശിവാനി പാണ്ഡ്യ പറഞ്ഞു. സാങ്കേതികമായി സിനിമ പഠിപ്പിക്കാനായി റെഡ് സീ ലാബ്‌സ് എന്നൊരു സ്ഥാപനവും നിലവില്‍ വന്നു. 2023 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൗദി സംവിധായകന്‍ തൗഫീഖ് അല്‍ സെയ്ദിയുടെ ‘നോറ ‘, പ്രദര്‍ശനത്തിനെത്തിയ അറബ്
    ക്ലാസിക്കുകളിലുള്‍പ്പെടും.

    മാറുന്ന സൗദിയുടെ മായികഭാവങ്ങളത്രയും ഒപ്പിയെടുക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള, അറേബ്യന്‍ സംസ്‌കൃതിയുടെ സമ്പന്നമായ ഈടുവയ്പിലേയ്‌ക്കൊരു പുറംവാതില്‍ക്കാഴ്ചയായിരിക്കും. ഇനിയുള്ള പത്ത് പകലിരവുകള്‍ സൗദികളും വിദേശികളുമായ പതിനായിരങ്ങള്‍ക്ക് ദൃശ്യവൈവിധ്യത്തിന്റെ വര്‍ണ വിരുന്നായിരിക്കുമെന്നുറപ്പ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Red Sea film fest
    Latest News
    സൗദി പ്രതിരോധ മന്ത്രിയും ഇറാന്‍ സൈനിക മേധാവിയും ചര്‍ച്ച നടത്തി
    29/06/2025
    ബനീ അനീഫ് മസ്ജിദ്: മദീനയിലെ ആത്മീയ-ചരിത്ര സ്മാരകം സന്ദർശക ഹൃദയങ്ങൾ കവരുന്നു
    29/06/2025
    കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവം
    29/06/2025
    കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരാൾ കുടുങ്ങികിടക്കുന്നു
    29/06/2025
    22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.