മലപ്പുറം– ഞാനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയം സംബന്ധിച്ച് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവസാന നിമിഷം വരെ പിവി അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. പിണറായിസത്തിനും ഈ സര്‍ക്കാറിനുമെതിരെ രംഗത്തുവരുന്ന ആരേയും കൂടെക്കൂട്ടണമെന്നാണ് യുഡിഎഫ് നയം.
മറ്റു കാര്യങ്ങള്‍ യുഡിഎഫ് കൂടിയാണ് തീരൂമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ ഒറ്റക്കെട്ടായ വിജയമാണ് നിലമ്പൂരില്‍ ഉണ്ടായതെന്നും നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group