Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • മലാപറമ്പ് അനാശാസ്യം: സ്ഥിരം ഇടപാടുകാര്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്, ദിവസം അരലക്ഷത്തിലേറെ വരുമാനം
    • ഹജ്: സൗദി അറേബ്യക്ക് അഭിമാനകരമായ നേട്ടം
    • ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു
    • വാതിലുകള്‍ അടയാതെ ഇനി ട്രെയിനുകൾ നീങ്ങുകയില്ല; തീരുമാനം അപകടത്തിന്റെ പശ്ചാത്തലത്തില്‍
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനയ്ക്കുള്ള ക്യൂ.ആർ കോഡ് പിൻവലിച്ചു; പകരം യു.പി.ഐ ഐ.ഡി

    ReporterBy Reporter03/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ക്യൂ.ആർ കോഡ് സംവിധാനം പിൻവലിച്ച് പകരം യു.പി.ഐ ഐഡി ഏർപ്പെടുത്തുന്നു. ഇത് കൈകാര്യം ചെയ്യാൻ ധനസെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരുപയോഗ സാധ്യതകൾ ഇല്ലാതാക്കാനാണ് പുതിയ മാറ്റമെന്നും ദുരിതാശ്വാസനിധിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
    സംഭാവന നൽകുന്നതിനുള്ള ക്യു ആർ കോഡ് പിൻവലിച്ച് പകരം സി.എം.ഡി.ആർ.എഫിന്റെ Donation.cmdrf.kerala.gov.in എന്ന പോർട്ടലിലെ ബാങ്ക് അക്കൗണ്ടുകൾ, യു പി ഐ, ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയോ നേരിട്ടോ പണം സംഭാവന നൽകാം. സംഭാവന നൽകിയതിന്റെ രസീത് പോർട്ടലിൽനിന്ന് ഉടനടി ഡൗൺലോഡ് ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
    സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് വയനാട്ടിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹമുണ്ട്. ഈ മൃതദേഹങ്ങൾ പഞ്ചായത്തുകൾ സർവ്വമത പ്രാർത്ഥന നടത്തി സംസ്‌കരിക്കും. വയനാടിന് വേണ്ടി വലിയ അധ്വാനവും മികച്ച ആസൂത്രണവുമുള്ള പുനരധിവാസം ഒരുക്കും. സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമ്മിച്ച് പുനരധിവാസം നടത്തും. വെള്ളാർമല സ്‌കൂൾ പൂർണ്ണമായും നശിച്ചതിനാൽ ബദൽ സംവിധാനം ഒരുക്കുമെന്നും പറഞ്ഞു.
    പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം സമീപകാലത്ത് ഉണ്ടാകുന്നുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് ദുരന്തങ്ങൾക്ക് കാരണം. അതിതീവ്ര മഴ പ്രധാന കാരണമാകുന്നു. അതി തീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. മുന്നറിയിപ്പ് രീതിയിൽ കാലഘട്ടങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chief Minister's Relief Fund QR code changed UPI ID
    Latest News
    മലാപറമ്പ് അനാശാസ്യം: സ്ഥിരം ഇടപാടുകാര്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്, ദിവസം അരലക്ഷത്തിലേറെ വരുമാനം
    09/06/2025
    ഹജ്: സൗദി അറേബ്യക്ക് അഭിമാനകരമായ നേട്ടം
    09/06/2025
    ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു
    09/06/2025
    വാതിലുകള്‍ അടയാതെ ഇനി ട്രെയിനുകൾ നീങ്ങുകയില്ല; തീരുമാനം അപകടത്തിന്റെ പശ്ചാത്തലത്തില്‍
    09/06/2025
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.