കൊല്‍ക്കത്ത: ഇടതുപക്ഷം വിട്ട് സിപിഎമ്മിനോടും മുഖ്യന്ത്രി പിണറായി വിജയനോടും പോരിനിറങ്ങിയ നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ പശ്ചിമ ബംഗാൾ മുഖ്യന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇടതുപക്ഷം വിട്ട ശേഷം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ തമിഴ്‌നാട്ടിലെ ഡിഎംകെയുമായി കൈകോര്‍ക്കാനും ശ്രമം നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ യുഡിഎഫിലേക്ക് പോകുന്നുവെന്ന സുചനകളുണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group