പട്ന– വോട്ടർ അധികാർ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുനേരെ കരിങ്കൊടി വീശി പ്രതിഷേധം. ഭാരതീയ ജനത യുവ മോർച്ച (ബിവൈജെഎം) പ്രവർത്തകരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അപകീർത്തിപരമായ പരാമർശം നടത്തി എന്നാരോപിച്ച് പ്രതിഷേധം നടത്തിയത്. ദർഭംഗയിലെ പാർട്ടി പരിപാടിയിൽ വെച്ച് രാഹുൽ ഗാന്ധി അപകീർത്തിപരമായ പരാമർശം നടത്തി എന്നാണ് ആരോപണം. എന്നാൽ, പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച് സംസാരിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ ശ്രമം. പ്രതിഷേധക്കാർക്കുനേരെ രാഹുൽ മിഠായി നീട്ടുകയും ചെയ്തു. ബിവൈജെഎം പ്രവർത്തകർ രാഹുലിന്റെ വാഹനത്തിനു മുകളിൽ ചാടിക്കയറാനും ശ്രമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group