ന്യൂദൽഹി: 1950 നും 2015 നും ഇടയിൽ ഇന്ത്യയിൽ ഹിന്ദു ജനസംഖ്യയിൽ 7.82 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് പഠന റിപ്പോർട്ട്. അതേസമയം മുസ്‌ലികളുടെ ജനസംഖ്യ 43.15 ശതമാനം വർധിച്ചു, പ്രധാനമന്ത്രിയുടെ കീഴിലുള്ള സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം). ‘മത ന്യൂനപക്ഷങ്ങളുടെ വിഹിതം: ഒരു ക്രോസ്-കൺട്രി അനാലിസിസ് (1950-2015)’ എന്ന തലക്കെട്ടിലുള്ള പ്രബന്ധത്തിലാണ് ഇക്കാര്യമുള്ളത്.
1950 നും 2015 നും ഇടയിൽ ഹിന്ദു ജനസംഖ്യയുടെ പങ്ക് 7.82 ശതമാനം കുറഞ്ഞു (84.68 ശതമാനത്തിൽ നിന്ന് 78.06 ശതമാനമായി). 1950 ൽ മുസ്ലീം ജനസംഖ്യയുടെ വിഹിതം 9.84 ശതമാനമായിരുന്നു. 2015 ൽ 14.09 ശതമാനമായി ഉയർന്നുവെന്നും ഇഎസി-പിഎം അംഗം ഷാമിക രവിയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ പഠനത്തിൽ പറയുന്നു.
ക്രിസ്ത്യൻ ജനസംഖ്യയുടെ പങ്ക് 2.24 ശതമാനത്തിൽ നിന്ന് 2.36 ശതമാനമായി ഉയർന്നു. 1950 നും 2015 നും ഇടയിൽ 5.38 ശതമാനം വർദ്ധനവാണ് ക്രിസ്ത്യൻ ജനസംഖ്യയിൽ രേഖപ്പെടുത്തിയത്.ജൈനരുടെ 1950-നെ അപേക്ഷിച്ച് 0.45 ശതമാനത്തിൽ നിന്ന് 2015-ൽ 0.36 ശതമാനമായി കുറഞ്ഞു.
സിഖ് ജനസംഖ്യയുടെ പങ്ക് 1950-ൽ 1.24 ശതമാനത്തിൽ നിന്ന് 2015-ൽ 1.85 ശതമാനമായി വർധിച്ചു. 6.58 ശതമാനം വർധനവുണ്ടായപ്പോൾ, ഇന്ത്യയിലെ പാഴ്‌സി ജനസംഖ്യയുടെ വിഹിതം 0.03 ശതമാനത്തിൽ നിന്ന് 85 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1950-ലെ വിഹിതം 2015-ൽ 0.004 ശതമാനം.സമൂഹത്തിൽ വൈവിധ്യം വളർത്തുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.