Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    • ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    • മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    • ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    • ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി, പിന്നാലെ എം.വി ഗോവിന്ദൻ മാസ്റ്ററും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pinarayi Govindan
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം നേരത്തെ കാന്തപുരത്തെകുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാതിരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ മുഖമന്ത്രിയുടെ പോസ്റ്റിന് പിന്നാലെ അതേ രീതിയിൽ പ്രതികരണവുമായി രംഗത്ത് വരികയായിരുന്നു. നിമിഷപ്രിയക്ക് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ കൗണ്‍സിലിനെയും കാന്തപുരത്തിനെയും പേരെടുത്ത് പരാമര്‍ശിച്ചാണ് ഫെയിസ്ബുക്കിലൂടെ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം കുറിച്ചു.

    എന്നാല്‍ വധശിക്ഷ മാറ്റിവെച്ചെന്ന ഔദ്യോഗിക അറിയിപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. നിമിഷ പ്രിയയുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഇടപെടലിനെ കുറിച്ച് മാത്രമാണ് അദ്ദേഹം പരാമര്‍ശിച്ചത്. മനുഷ്യത്വ നിലപാടാണ് ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കാന്തപുരം നടത്തിയ ഇടപെടൽ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയുണ്ടായി. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന് ശേഷം കാന്തപുരത്തെ പ്രശംസിച്ച് ഗോവിന്ദൻ മാസ്റ്ററും രംഗത്തെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    “യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയിലും ഇടപെടലിലുമാണ് ശിക്ഷാവിധി നീട്ടിവെക്കുന്നതിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്. കാന്തപുരം അബൂബക്കർ മുസ്ലിയാരെയും നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനേയും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു.” അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nimishapriya
    Latest News
    സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    26/06/2026
    ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    26/06/2026
    മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    26/06/2026
    ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    26/06/2026
    ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version