Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു
    • ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
    • അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    • സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    • ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    തീവ്രവാദ ഭാഷ ഇങ്ങോട്ടു വേണ്ട, ലീഗ് അധ്യക്ഷനെയാണ് വിമർശിച്ചതെന്ന് മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌19/11/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശത്തെ ന്യായീകരിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ലീഗ് അധ്യക്ഷനെയാണ് വിമർശിച്ചത്. ഇതിനെതിരെ ചിലർ ഉറഞ്ഞുതുള്ളുകയാണ്. തീവ്രവാദികളുടെ ഭാഷ ഇങ്ങോട്ട് വേണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

    പാണക്കാട് കുറേ തങ്ങൾമാരുണ്ട്. അവരെ എല്ലാവരെയും കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് മുസ്‌ലിം ലീഗ് അധ്യക്ഷനായ സാദിഖലി തങ്ങളെ കുറിച്ചാണ്. സാദിഖലി തങ്ങൾ പ്രസിഡന്റായി വരുന്നതിന് മുമ്പ് ലീഗ് ഏതെങ്കിലും ഘട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? സാദിഖലി തങ്ങൾ അല്ലേ അതിന് ഉത്തരവാദിയെന്നും മുഖ്യമന്ത്രി കൊല്ലത്തു നടന്ന പൊതുയോഗത്തിൽ ചോദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്നും തങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്ന് ചില നേതാക്കൾ പറഞ്ഞാൽ അത് ഈ നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    ആർ എസ് എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയെയും എസ് ഡി പി ഐയെയും സി പി എം എതിർക്കും. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ല. വർഗീയതയോട് കോൺഗ്രസിന് മൃദുനിലപാടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

    വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതാണ് കോൺഗ്രസ് നയം. ഇപ്പോഴും ആർ എസ് എസുകാരനായ ഒരാളെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. അയാളെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jamaathe islami panakkad sadiqali thangal Pinarayi Vijayan
    Latest News
    ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു
    20/02/2026
    ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
    20/02/2026
    അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    20/02/2026
    സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    20/02/2026
    ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.