Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 22
    Breaking:
    • ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് ഗവർണർമാരും
    • ഗാസയെ പട്ടിണി മേഖലയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
    • സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതർ
    • വിദേശത്തുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്
    • ഇന്ത്യക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; അമേരിക്കയിൽ വിദേശത്തു നിന്നുള്ള ഡ്രൈവർമാർക്ക് വിസ വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    വിദേശത്തുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2025 Latest Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിദേശത്തുള്ള വീട്ടുജോലിക്കാരുടെ പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഫിലിപ്പൈൻസ് ഉയർത്തി. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതുവരെ വിദേശങ്ങളിലെ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ മിനിമം വേതനം 400 ഡോളറായിരുന്നു. വിദേശത്തുള്ള ഫിലിപ്പിനോ വീട്ടുജോലിക്കാരുടെ സംരക്ഷണവും ക്ഷേമവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ പരിഷ്‌കാരങ്ങളുടെ പ്രധാന ഭാഗമായാണ് മിനിമം വേതനം ഉയർത്തിയതെന്ന് ഫിലിപ്പൈൻസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനം തൊഴിലുടമകളുടെ സാമ്പത്തികഭാരം വർധിപ്പിക്കുമെന്നാണ് സൂചന.

    ഔദ്യോഗികമായി പുറപ്പെടുവിച്ച് 60 ദിവസത്തിന് ശേഷം പുതിയ വേതനം പ്രാബല്യത്തിൽ വരുമെന്ന് മൈഗ്രന്റ് വർക്കേഴ്‌സ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് പറഞ്ഞു. പുതിയ മാനദണ്ഡം നടപ്പാക്കുന്നത് ഉറപ്പാക്കാൻ കുടിയേറ്റ തൊഴിലാളി ഓഫീസുകൾ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സർക്കാരുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുമെന്നും ഹാൻസ് ലിയോ കാക്ഡാക് പറഞ്ഞു.
    വേതന വർധനവിന് പുറമേ, ശരിയായ അംഗീകാരമോ ശമ്പളമോ ഇല്ലാതെ പലപ്പോഴും ചുമതലകൾ നിർവഹിക്കുന്ന പരിചാരകർക്കായി പ്രത്യേക തൊഴിൽ വിഭാഗം സൃഷ്ടിക്കാൻ ഫിലിപ്പൈൻസ് സർക്കാർ പദ്ധതിയിടുന്നു. പരിചാരകന് വ്യത്യസ്തമായ വൈദഗ്ധ്യവും ഭാരമേറിയ ഉത്തരവാദിത്തവും ആവശ്യമാണ്. പരിചാരകർക്ക് ഭാവിയിൽ പ്രത്യേക മിനിമം വേതനം നിർണയിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാർഹിക തൊഴിലാളികളുടെ സുരക്ഷ, ക്ഷേമം, കരിയർ വികസനം എന്നിവ വർധിപ്പിക്കാനായി മറ്റ് നിരവധി പരിഷ്‌കാരങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ഈ പരിഷ്‌കാരങ്ങളിൽ നിർബന്ധിത വാർഷിക മെഡിക്കൽ പരിശോധനകൾ അടങ്ങിയിരിക്കുന്നു. ഇതുവരെ ഇത്തരമൊരു പരിശോധന നിർബന്ധമായിരുന്നില്ല. തൊഴിലാളിക്കും തൊഴിലുടമക്കും സുതാര്യതയും സമ്മതവും ഉറപ്പാക്കുന്നതിന് തൊഴിൽ കരാറുകളിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ഫിലിപ്പീൻസ് സർക്കാർ നിങ്ങളുടെ തൊഴിലുടമയെ അറിയുക എന്ന ശീർഷകത്തിലുള്ള വീഡിയോ കോളും പുതിയ ആവശ്യകതയാക്കിയിട്ടുണ്ട്.
    കൂടാതെ, കമുസ്ത കബയാൻ (നിങ്ങൾ എങ്ങനെയിരിക്കുന്നു, കൺട്രിമാൻ) എന്ന പേരിൽ ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

    ഇത് ബന്ധപ്പെട്ട വെൽഫെയർ ഓഫീസർമാരെ ഇ-മെയിലും കോളുകളും വഴി തൊഴിലാളികളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്താൻ അനുവദിക്കുന്നു. തൊഴിലാളികൾക്ക് മാന്യമായ താമസസൗകര്യം ഉറപ്പാക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുള്ള കർശനമായ ഭവന മാനദണ്ഡങ്ങളും നടപ്പാക്കും. റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കായി ഫിലിപ്പൈൻസ് സർക്കാർ മെച്ചപ്പെടുത്തിയ വൈറ്റ്‌ലിസ്റ്റിംഗ് നയവും നടപ്പാക്കും. ധാർമ്മിക രീതികൾ പാലിക്കുന്നതായി തെളിയിക്കപ്പെട്ട ഏജൻസികളെ മാത്രമേ വിദേശത്ത് തൊഴിലാളികളെ വിന്യസിക്കാൻ അനുവദിക്കുകയുള്ളൂ. വ്യവസ്ഥകൾ പാലിക്കാതക്ത ഏജൻസികൾ ശിക്ഷാ നടപടികളും പട്ടികയിൽ നിന്ന് നീക്കം ചെയ്യലും നേരിടേണ്ടിവരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf Countries Minimum wages Philippines
    Latest News
    ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് ഗവർണർമാരും
    22/08/2025
    ഗാസയെ പട്ടിണി മേഖലയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
    22/08/2025
    സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതർ
    22/08/2025
    വിദേശത്തുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്
    22/08/2025
    ഇന്ത്യക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; അമേരിക്കയിൽ വിദേശത്തു നിന്നുള്ള ഡ്രൈവർമാർക്ക് വിസ വിലക്ക്
    22/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.