Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 31
    Breaking:
    • ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം
    • ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
    • അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
    • ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
    • കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

    അമേരിക്കയിലും ഇസ്രായിലിനുള്ള അന്ധമായ പിന്തുണയില്‍ വിള്ളല്‍. പശ്ചിമേഷ്യയില്‍ പുതിയ സന്തുലിതാവസ്ഥയുടെ പ്രഖ്യാപനം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 Latest Gulf Iran Israel Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– ഇസ്രായില്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇറാന്റെ മികച്ച പ്രതിരോധത്തോടെ മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങിയിരിക്കുന്നു എന്ന സത്യമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള സമൂഹ മാധ്യമ പോസ്റ്റുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പശ്ചിമേഷ്യയില്‍ പുതിയ സന്തുലിതാവസ്ഥയുടെ പ്രഖ്യാപനമെന്നും അദ്ദേഹം എടുത്തുപറയുന്നു. ‘മാഗ’ (MAGA, Make America Great Again) അടിത്തറക്കുള്ളില്‍ പോലും ഇസ്രായിലിനുള്ള അന്ധമായ പിന്തുണയില്‍ വിള്ളല്‍ വീണത് വ്യക്തമാക്കുന്ന ഫെയിസ്ബുക് പോസ്റ്റ് പശ്ചിമേഷ്യയിലും ലോകമാകേയും സമാധാനത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്താണ് അവസാനിപ്പിക്കുന്നത്.

    • https://www.facebook.com/100044295796172/posts/pfbid02M3uZwXkab9Y43YaFa8kcELE5gVCVWkQp4xUx96svkrFcSiZtRVkfzdZP51uUE6ogl/


    പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ”ഇറാനെതിരെ ഇസ്രായേല്‍ സൈനിക ആധിപത്യം വ്യക്തമായിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനം ആഗോള മയമായിരുന്നു. ഇറാന്‍ വീണില്ല; എന്ന് മാത്രമല്ല, കൂടുതല്‍ ശക്തമായി, കൂടുതല്‍ ദൃഢനിശ്ചയത്തോടെ ഉയര്‍ന്നു നിന്നു. ഇത് പശ്ചിമേഷ്യയില്‍ ഒരു പുതിയ സന്തുലിതാവസ്ഥയുടെ പ്രഖ്യാപനം കൂടിയാണ്. അജന്‍ഡകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്ത പതിവ് പാശ്ചാത്യ മാധ്യമ വിവരണങ്ങള്‍ പരാജയപ്പെട്ടു. ജനങ്ങള്‍ സത്യം സ്വയം കണ്ടു. ‘മാഗ’ അടിത്തറയ്ക്കുള്ളില്‍ പോലും, ഇസ്രായിലിനുള്ള അന്ധമായ പിന്തുണയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഇറാന്‍ ഒറ്റയ്ക്കല്ല. ജനങ്ങളുടെ ശക്തിയിലും, നിശബ്ദമെങ്കിലും അനുകൂലമായ ആഗോള പിന്തുണയിലും അത് ഉറച്ചുനിന്നു, ആയത്തുള്ള അലി ഖാംനഈ എന്ന യോദ്ധാവിന്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ. ഇസ്രായേല്‍, മേഖലയെ തെറ്റായി വായിച്ചു അസ്ഥിരപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു. എന്നാല്‍ ഇത് വെറുമൊരു വണ്‍സൈഡഡ് യുദ്ധം ആയിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറിച്ച് പാശ്ചാത്യ സയണിസ്റ്റ് ആഖ്യാനത്തിന്റെ തകര്‍ച്ചയിലേക്കും, പശ്ചിമ തീരത്തിന്റെ നീതിപൂര്‍വ്വമായ പുനഃക്രമീകരണത്തിലേക്കും വികസിക്കുന്ന സംഭവഗതികളായി വിലയിരുത്തപ്പെടുന്നു. ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യര്‍ക്ക് മേലുള്ള ജിനോസൈഡ് (വംശഹത്യ) പോലെ, ഇറാഖിലെയും അഫ്ഗാനിലെയും സിറിയയിലെയും ലബനോനിലെയും പോലെ പ്രയാസരഹിതമായ ഒരു യുദ്ധം സ്വപ്നം കണ്ടവര്‍ക്ക് ഇറാനില്‍ ചുവടുകള്‍ പിഴച്ചിരിക്കുന്നു. ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിച്ചവര്‍ക്ക്,
    മിഡില്‍ ഈസ്റ്റിനുമേലുള്ള അനിയന്ത്രിതമായ പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങിയിരിക്കുന്നു എന്ന സത്യമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പശ്ചിമേഷ്യയിലും ലോകമാകെയും സമാധാനത്തിന്റെ പുലരികള്‍ സാധ്യമാവട്ടെ.
    ഇനിയൊരു യുദ്ധവും ആര്‍ക്കുമേലും അടിച്ചേല്‍പിക്കപ്പെടാതിരിക്കട്ടെ..”

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel - Iran War Middle East panakkad sayyid munawwarali thangal Shihab Thangal
    Latest News
    ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം
    31/08/2026
    ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
    30/08/2026
    അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
    30/08/2026
    ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
    30/08/2026
    കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    30/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version