മിഡിലീസ്റ്റിലേക്കുള്ള യു.എസ് പ്രതിനിധി സ്റ്റീവൻ വിറ്റ് കോഫ് കഴിഞ്ഞ വ്യാഴാഴ്ച ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് വെളിപ്പെടുത്തി.
അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഖത്തർ നേരിട്ട് ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്ന് ഖത്തർ വിദേശ മന്ത്രാലയം വ്യക്തമാക്കി.








