നോർവേ- ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്റെ പ്രഖ്യാപനം. ഈ മാസം 28 മുതൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മധ്യപൗരസ്ത്യ ദേശത്ത് സമാധാനം ഉണ്ടാകണമെങ്കിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണം. അംഗീകാരം ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ സമാധാനം ഉണ്ടാകില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പലസ്തീൻ രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള തീയതി ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നോർവേ പ്രഖ്യാപനം. അയർലണ്ടും ഫലസ്തീനെ അംഗീകരിക്കുന്നതിനുള്ള പദ്ധതികൾ ഇന്ന് പ്രഖ്യാപിക്കും
അതേസമയം, നടപടിയിൽ പ്രതിഷേധിച്ച് അയർലണ്ടിലെയും നോർവേയിലെയും അംബാസഡർമാരെ ഇസ്രായേൽ തിരിച്ചുവിളിച്ചു. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സാണ് ഇവരോട് മടങ്ങാൻ ആവശ്യപ്പെട്ടത്. യൂറോപ്യൻ രാഷ്ട്രങ്ങളിൽനിന്നുള്ള അംഗീകാരം തീവ്രവാദത്തിനും അസ്ഥിരതക്കും ഇന്ധനം നൽകുന്നതാണെന്ന് ഇസ്രായിൽ ആരോപിച്ചു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് റഷ്യയും ആവശ്യപ്പെട്ടു.