ഇസ്താംബുൾ- ഇറാൻ പ്രസിഡന്റിന്റെ അപകട മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ സിഗ്നൽ പുറപ്പെടുവിച്ചിരുന്നില്ലെന്ന് തുർക്കി ഗതാഗത മന്ത്രി. ഹെലികോപ്റ്ററിൽ ഒന്നുകിൽ സിഗ്നൽ സംവിധാനം ഉണ്ടായിട്ടുണ്ടാകില്ല. അല്ലെങ്കിൽ അത് ഓണാക്കിയിട്ടുണ്ടാകില്ല. അതുമല്ലെങ്കിൽ കേടായിട്ടുണ്ടാകുമെന്നാണ് മന്ത്രി അബ്ദുൽ ഖാദിർ ഉറലോഗ്ലു പറഞ്ഞത്.
ഹെലികോപ്റ്റർ തകർന്നുവെന്ന വാർത്ത കേട്ട് അധികൃതർ അതിൽ നിന്നുള്ള സിഗ്നൽ പരിശോധിച്ചതായി ഉറലോഗ്ലു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിഗ്നൽ സംവിധാനം ഓഫാക്കിയിരിക്കാമെന്നാണ് ഞങ്ങൾ കരുതുന്നത്. അല്ലെങ്കിൽ ഹെലികോപ്റ്ററിൽ ആ സിഗ്നൽ സംവിധാനം ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അസർബൈജാനിൽ അണക്കെട്ട് ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയും വിദേശകാര്യമന്ത്രിയും അടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ട് മരിച്ചത്.