റിയാദ്: ഉംറ തീര്‍ത്ഥാടത്തിന് സൗദി അറേബ്യയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എല്ലാ വിമാന കമ്പനികള്‍ക്കും നല്‍കി.

ഫെബ്രുവരി 10 മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി നേരത്തെ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഈ നിബന്ധന ഇപ്പോള്‍ ഒഴിവാക്കി തല്‍സ്ഥിതി തന്നെ തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group