ഗാസ – അടുത്ത ശനിയാഴ്ച ഹമാസ് ഇസ്രായിലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറുമെന്നും ഹമാസിനെതിരായ യുദ്ധം പുനരാരംഭിക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി. ഗാസയിലേക്ക് ആവശ്യത്തിന് ടെന്റുകളും മറ്റ് സഹായങ്ങളും അനുവദിക്കാത്തതുള്‍പ്പെടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇസ്രായില്‍ ലംഘിക്കുന്നതായി ആരോപിച്ച് ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന അടുത്ത ബന്ദി കൈമാറ്റം നീട്ടിവെച്ചതായി തിങ്കളാഴ്ച ഹമാസ് വ്യക്തമാക്കിയിരുന്നു. ഇത് ചൊവ്വാഴ്ചയും ഹമാസ് ആവര്‍ത്തിച്ചു.
ഗാസയില്‍ ശേഷിക്കുന്ന കൂടുതല്‍ ബന്ദികളെ വിട്ടയക്കണമെന്ന് ഇസ്രായില്‍ ആവശ്യപ്പെടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചു. എന്നാല്‍ ഗാസയിലെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും വിട്ടയക്കുന്നതിനെ കുറിച്ചാണോ അതല്ല, ശനിയാഴ്ച വിട്ടയക്കാന്‍ നിശ്ചയിച്ചിരുന്ന മൂന്നു പേരെ വിട്ടയക്കുന്നതിനെ കുറിച്ചു മാത്രമാണോ നെതന്യാഹുവിന്റെ ഭീഷണി എന്ന കാര്യം വ്യക്തമല്ല.
ഗാസയിലും പരിസരത്തും കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടിട്ടുണ്ട്. ഈ ശനിയാഴ്ച ഹമാസ് ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഏത് സാഹചര്യത്തിനും തയാറെടുക്കാന്‍ നെതന്യാഹു ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. ഗാസ അതിര്‍ത്തിയില്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ പദ്ധതിയിട്ടതായി ഇസ്രായില്‍ തിങ്കളാഴ്ച സൂചന നല്‍കിയിരുന്നു. ഹമാസിന്റെ ഭീഷണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നെതന്യാഹുവും ഇസ്രായിലി സെക്യൂരിറ്റി കാബിനറ്റും നടത്തിയ നാലു മണിക്കൂര്‍ നീണ്ട യോഗത്തിലാണ് സര്‍വ സാഹചര്യ പദ്ധതി പ്രഖ്യാപിച്ചത്. ഇത് മൂന്നാഴ്ച മുമ്പ് ആരംഭിച്ച വെടിനിര്‍ത്തലിനെ അപകടത്തിലാക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഇതുവരെ ഹമാസ് 21 ബന്ദികളെ വീട്ടയച്ചിട്ടുണ്ട്. പകരമായി നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയച്ചു.
ശനിയാഴ്ച ഏഴുപതോളം ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കില്‍ ഇസ്രായില്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായും റദ്ദാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന അവകാശവാദം വീണ്ടും ശക്തമായി ഉന്നയിച്ച ഹമാസ് ചൊവ്വാഴ്ച ട്രംപിന്റെ ഭീഷണി തള്ളിക്കളഞ്ഞു. എല്ലാ കക്ഷികളും വെടിനിര്‍ത്തല്‍ പാലിച്ചാല്‍ മാത്രമേ ബന്ദികളെ വിട്ടയക്കുന്നത് തുടരുകയുള്ളൂവെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുള്ള ഫലസ്തീനികള്‍ക്ക് തിരിച്ചുവരാന്‍ അവകാശമില്ലെന്ന ട്രംപിന്റെ സമീപകാല പ്രസ്താവനയില്‍ ഫലസ്തീനികളും അന്താരാഷ്ട്ര സമൂഹവും അസ്വസ്ഥരാണ്. ആറാഴ്ച നീളുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍, 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായില്‍ നടത്തിയ ആക്രമണത്തിലൂടെ പിടികൂടിയ 33 ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് പ്രതിജ്ഞാബദ്ധമായിരുന്നു. ഇസ്രായില്‍ ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്നും പറഞ്ഞു. ജനുവരി 19 മുതല്‍ ഇരുപക്ഷവും അഞ്ച് തവണ ബന്ദികളെയും തടവുകാരെയും വിട്ടയച്ച് പരസ്പരം കൈമാറി.
ശേഷിക്കുന്ന എല്ലാ ബന്ദികളെയും വിട്ടയക്കാനും വെടിനിര്‍ത്തല്‍ അനിശ്ചിതമായി നീട്ടാനും ആവശ്യപ്പെടുന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാര്യത്തില്‍ കരാറിലെത്തിയില്ലെങ്കില്‍ മാര്‍ച്ച് ആദ്യം യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ യുദ്ധം പുനരാരംഭിക്കുന്ന പക്ഷം തികച്ചും വ്യത്യസ്തമായ ഒരു യുദ്ധക്കളത്തെ ഇസ്രായില്‍ അഭിമുഖീകരിക്കേണ്ടിവരും. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ ലക്ഷക്കണക്കിന് ഫലസ്തീനികളെ ഉത്തര ഗാസയില്‍ നിന്ന് ദക്ഷിണ ഗാസയിലേക്ക് പലായനം ചെയ്യാന്‍ ഇസ്രായില്‍ നിര്‍ബന്ധിതരാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഇവരില്‍ പലരെയും അവരുടെ വീടുകളില്‍ അവശേഷിക്കുന്ന സ്ഥലത്തേക്ക് മടങ്ങാന്‍ ഇസ്രായില്‍ അനുവദിച്ചു. ഇത് ഉത്തര ഗാസയിലൂടെ കരസേനയെ നീക്കാനുള്ള ഇസ്രായിലിന്റെ ശേഷിക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തും.
ഗാസയില്‍ യുദ്ധം പുനരാരംഭിച്ചാല്‍ ഇസ്രായിലിനു
നേരെ വീണ്ടും ആക്രമണങ്ങള്‍ നടത്തുമെന്ന് ഹൂത്തികള്‍
സന്‍ആ – ഇസ്രായില്‍ ഗാസയില്‍ യുദ്ധം പുനരാരംഭിക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍ ഇസ്രായിലിനു നേരെ വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ തയാറാണെന്ന് ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു. ഞങ്ങളുടെ കൈകള്‍ തോക്കിന്റെ കാഞ്ചിയിലാണ്, ഗാസയില്‍ ഇസ്രായില്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ ശത്രുവിനെതിരെ ഉടന്‍ ആക്രമണം നടത്താന്‍ ഞങ്ങള്‍ തയാറാണ് -അബ്ദുല്‍മലിക് അല്‍ഹൂത്തി ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഹമാസുമായുള്ള ഇസ്രായിലിന്റെ യുദ്ധത്തില്‍ ഗാസയിലെ ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമെന്നോണം ഹൂത്തികള്‍ ചെങ്കടലില്‍ ഇസ്രായിലി കപ്പലുകളെയും മറ്റ് കപ്പലുകളെയും ആക്രമിച്ചത് ആഗോള കപ്പല്‍ പാതകളെ തടസപ്പെടുത്തിയിരുന്നു.
ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് വ്യക്തമാക്കിയതോടെ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കിലാണ്. ഗാസയിലും ആഭ്യന്തര പ്രതിരോധത്തിനുമായി ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പില്‍ ആയിരിക്കാന്‍ സൈന്യത്തിന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ ഇസ്രായില്‍ വിരുദ്ധ, പാശ്ചാത്യ വിരുദ്ധ പ്രാദേശിക സഖ്യമായ ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിന്റെ (പ്രതിരോധത്തിന്റെ അച്ചുതണ്ട്) ഭാഗമായ ഹൂത്തികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ വടക്ക് മാറി ഇസ്രായിലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടു