Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • വോട്ട് കൊള്ള: പരഞ്ചോയ് ഗുഹയുടെയും മറ്റു മാധ്യമ പ്രവർത്തകരുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങൾ?
    • വയോധിക ജിദ്ദയിൽ നിര്യാതയായി
    • അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ
    • കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
    • തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ഇംപീച്ച്മെൻ്റ് നൽകാൻ ഇൻഡ്യ സഖ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    പി.കെ ശശിയുടേത് നീച പ്രവൃത്തി; ഫണ്ട് തിരിമറി മാത്രമല്ല കളള്, പെണ്ണ് കേസുകളിൽ പ്രതിയാക്കാനും ശ്രമിച്ചെന്ന് എം.വി ഗോവിന്ദൻ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌10/09/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: പാർട്ടി അച്ചടക്ക നടപടിക്കു വിധേയനായ സി.പി.എം നേതാവും മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിക്കെതിരേ രൂക്ഷ വിമർശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് സി.പി.എം പാലക്കാട് മേഖല റിപോർട്ടിംഗിൽ അദ്ദേഹം വ്യക്തമാക്കി.

    സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരേയുള്ളതെന്നും സി.പി.എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ വരെ പി.കെ ശശി ശ്രമിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും പാർട്ടി സെക്രട്ടറി റിപോർട്ട് ചെയ്തു. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി ഉപയോഗിച്ച ശശി, പാർട്ടി ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ ഒരു മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നായിരുന്നു ശശിക്കെതിരേ ഉയർന്ന ആരോപണം. തുടർന്ന് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശശിക്കെതിരായ ആരോപണം അന്വേഷിച്ചത്. റിപോർട്ടിന് പിന്നാലെ പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കുകയായിരുന്നു. ഒപ്പം മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയുമുണ്ടായി. ശശി അധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജ് നിയമനത്തിലും ക്രമക്കേടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. നേരത്തെ ലൈംഗിക പീഡനാരോപണത്തിലും ശശിക്കെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ ശിക്ഷണ നടപടിയെല്ലാം പൂർത്തിയാക്കി പാർട്ടിയിൽ തിരിച്ചെത്തി പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് വീണ്ടും ആരോപണങ്ങളുടെ വലിയൊരു പട്ടികതന്നെ ശശിക്കെതിരേ ഉയർന്നത്. പാർട്ടിക്ക് പൊതുസമൂഹത്തിൽ ഏറെ നാണക്കേടുണ്ടാക്കിയെങ്കിലും അച്ചടക്ക നടപടിയിൽ മാത്രമാണിപ്പോൾ പാർട്ടിക്കും പ്രവർത്തകർക്കുമുള്ള ആശ്വാസം.

    പാർട്ടി നടപടിക്കു പിന്നാലെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്നും ശശിയെ നീക്കണമെന്ന വികാരം പാർട്ടിക്കകത്തും പുറത്തും ശക്തമാണ്. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്ന തുടർ നടപടി എന്താവുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ശശി സ്വയം രാജിവെച്ച് പോകില്ലെന്ന് വ്യക്തമായിട്ടും രാജി ചോദിച്ചുവാങ്ങാൻ മുഖ്യമന്ത്രി എത്ര നാൾ കാത്തിരിക്കുമെന്നാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്. പാർട്ടിക്ക് ബാധ്യതയാകുന്ന ഇത്തരം നേതാക്കളെ നിലക്കുനിർത്താതെ രക്ഷയില്ലെന്നും ഇവർ ഓർമിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MV Govindan master pk shashi
    Latest News
    വോട്ട് കൊള്ള: പരഞ്ചോയ് ഗുഹയുടെയും മറ്റു മാധ്യമ പ്രവർത്തകരുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങൾ?
    18/08/2025
    വയോധിക ജിദ്ദയിൽ നിര്യാതയായി
    18/08/2025
    അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ
    18/08/2025
    കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
    18/08/2025
    തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ഇംപീച്ച്മെൻ്റ് നൽകാൻ ഇൻഡ്യ സഖ്യം
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.