തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ (06/08/2026) രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മൂന്ന് ദിവസം കൂടി മഴമുന്നറിയിപ്പില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കി. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ 5 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് ഉണ്ടാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഈ മൂന്ന് ദിവസവും ഓറഞ്ച് അലര്‍ട്ട് തുടരും.






