റിയാദ് – അറബ് ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനായ സൗദി വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ് അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ഇന്ന് (ഞായര്‍) വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കും.
മാതാവിനൊപ്പമുള്ള സ്വന്തം ഫോട്ടോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത് മരണ വിവരം അല്‍വലീദ് രാജകുമാരനും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group