റിയാദ് – റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നാളെ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കം കൂടുതല്‍ വിമാന കമ്പനികളുടെ സര്‍വീസുകള്‍ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റുമെന്ന് റിയാദ് എയര്‍പോര്‍ട്ട് അറിയിച്ചു.
എയര്‍ അറേബ്യ, എയര്‍ ബ്ലു, എയര്‍ കയ്‌റോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ്, ആകാശ എയര്‍, അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്, ബദ്ര്‍ എയര്‍ലൈന്‍സ്, ബംഗ്ലാദേശ് എയര്‍ലൈന്‍സ്, എത്യോപ്യന്‍, ഫ്‌ളൈ ദുബായ്, ഫ്‌ളൈ ജിന്ന, ഹിമാലയന്‍ എയര്‍ലൈന്‍സ്, എയര്‍ സിയാല്‍, നെസ്മ എയര്‍ലൈന്‍സ്, നൈല്‍ എയര്‍, ഒമാന്‍ എയര്‍, പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, റോയല്‍ എയര്‍ മറോക്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, സുഡാന്‍ എയര്‍വെയ്‌സ്, സിറിയന്‍ എയര്‍, ട്രാകോ ഏവിയേഷന്‍ എന്നീ കമ്പനികളുടെ സര്‍വീസുകളാണ് നാളെ ഉച്ചക്ക് 12 മുതല്‍ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റുക.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കം പതിനാലു വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റിയിരുന്നു. ടെർമിനൽ മാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം ദ മലയാളം ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എയര്‍ ഇന്ത്യക്കും ഇന്‍ഡിഗോക്കും പുറമെ, എമിറേറ്റ്‌സ്, സെരീന്‍ എയര്‍, ജസീറ എയര്‍വെയ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, ഈജിപ്ത് എയര്‍, സലാം എയര്‍, ഗള്‍ഫ് എയര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ്, പെഗാസസ് എയര്‍ലൈന്‍സ്, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, യെമന്‍ എയര്‍വെയ്‌സ്, കെ.എ.എം എയര്‍ എന്നീ വിമാന കമ്പനികളുടെ സര്‍വീസുകളാണ് ഇന്നു മുതല്‍ മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റിയത്.