മുംബൈ: അപവാദങ്ങളും ആരോപണങ്ങളും കൂടെപ്പിറപ്പായ താരമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ഭാര്യ ഹസിന്‍ ജഹാനുമൊത്തുള്ള വിവാഹമോചന വാര്‍ത്തകള്‍, പാകിസ്താന്‍ അനുകൂലിയെന്ന പേര്, ഒത്തുകളി വിവാദം, സാനിയാ മിര്‍സയുമായി വിവാഹം ഇങ്ങനെ പോവുന്ന താരത്തിന്റെ പേരിലുള്ള വാർത്തകളും വിവാദങ്ങളും. എന്നാല്‍ കരിയറില്‍ താരം ഏറ്റവും കൂടുതല്‍ വേദനിച്ച നിമിഷത്തെപ്പറ്റിയുള്ള ഒരു വെളിപ്പെടുത്തലാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുടെ ‘അണ്‍പ്ലഗ്ഡ്’ എന്ന പോഡ്കാസ്റ്റിലാണ് ഷമിയുടെ സുഹൃത്ത് ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.
പാകിസ്താനെതിരെ മുഹമ്മദ് ഷമി ഒത്തുകളിച്ചു എന്ന ആരോപണത്തില്‍ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ച ആ രാത്രിയാണ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്ത് പറയുന്നു.
എല്ലാം ഞാന്‍ സഹിക്കും, പക്ഷേ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തെന്ന ആരോപണം സഹിക്കില്ലെന്നായിരുന്നു എന്നാണ് ഷമിയുടെ നിലപാട്. ഷമി ആത്മഹത്യക്ക് ശ്രമിച്ച വാര്‍ത്ത അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ആ ദിവസത്തെ സാഹചര്യം ഭയപ്പെടുത്തന്നതായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.
അന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഞാന്‍ വെള്ളം കുടിക്കാനായി എഴുന്നേറ്റത്. ബെഡ് റൂമില്‍നിന്ന് അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഞങ്ങള്‍ താമസിക്കുന്ന 19ാം നിലയുടെ ബാല്‍ക്കണിയില്‍ ഷമി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഞാന്‍ അവിടെനിന്നും മാറ്റുകയായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് ഷമി തന്നോടൊപ്പമായിരുന്നു താമസിച്ചത്.ഗാര്‍ഹിക പീഡനകേസും ഒത്തുകളി വിവാദവും താരത്തെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഷമി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ട് വന്നു. ഷമിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു അതെന്ന് സുഹൃത്ത് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഷമിയുടെ കരാര്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് കുറ്റാരോപിതനായ അദ്ദേഹം ടീമില്‍ തിരിച്ചെത്തുകയും മികച്ച ഫോം പിന്തുടരുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
സാനിയ മിര്‍സയെ ഷമി വിവാഹം ചെയ്യാന്‍ പോവുന്ന എന്ന തരത്തിലും അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് നിഷേധിച്ചിരുന്നു. കൂടാതെ ശ്രീലങ്കന്‍ പര്യടനത്തിലെ ടീം സെലക്ഷന് എതിരെ ഷമി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്താന്‍ ഷമി ആവശ്യപ്പെട്ടിരുന്നു.