ന്യൂദൽഹി- സൗദി സന്ദർശിക്കാനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ജിദ്ദയിലെത്തുമെന്ന് സൂചന. ഈ മാസം 22ന് ജിദ്ദയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. 2019 ഒക്ടോബറിൽ മോഡി റിയാദിൽ സന്ദർശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാമത്തെ തവണയാണ് മോഡി സൗദി സന്ദർശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group