കോഴിക്കോട്- വടകര അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് ഒരാൾ മരിച്ചു. കിണർ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേരാണ് മണ്ണിനടിയിൽ അകപ്പെട്ടത്. കണ്ണൂർ സ്വദേശിയും അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം അനിഷയുടെ സഹോദരൻ രതീഷാണ് അപകടത്തിൽ മരിച്ചത്. ഇവരോടൊപ്പം മണ്ണിനടിയിൽ പെട്ട അഴിയൂർ സ്വദേശിയായ വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. മൊത്തം ആറ് തൊഴിലാളികളാണ് സംഭവസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നത്.
രക്ഷപ്പെടുത്താൻ സാധിച്ച വേണുവിനെ ആദ്യം മാഹി സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തലശ്ശേരി ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, അപകടത്തിൽ പെട്ട രതീഷിനെ മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങൾ കൊണ്ടുവന്നാണ് പുറത്തെത്തിക്കാനായത്.
അപകടം നടന്ന വടകര പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഘനനം പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ല കളക്ടർ നേരത്തേ നിർദേശം നൽകിയിരുന്നു.