ആലുവ– മദ്‌റസ അധ്യാപകന്‍ നബിദിനാഘോഷ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ നടക്കുന്നതിനിടെ പെരുമ്പാവൂർ, കണ്ടന്തറ ഒര്‍ണ, ഷറഫുല്‍ ഇസ്‌ലാം മദ്‌റസയിലാണ് ദാരുണ സംഭവം. അധ്യാപകനും വല്ലം, കൊച്ചങ്ങാടി അണ്ടേത്ത് വീട്ടില്‍ ഹമീദിന്റെ മകനുമായ സുബൈര്‍ മൗലവി(53)യാണ് കുഴഞ്ഞുവീണ ഉടൻ മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഉടന്‍ സമീപ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ശംല. മക്കള്‍: സരീര്‍, സഹീര്‍, സജന. സൗത്ത് വല്ലം ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group