ഇടുക്കി- ഇടുക്കി ജില്ലാ മുൻ പോലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്ന്(വ്യാഴം) രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിലായിരുന്നു സംഭവം.
ജോസഫ് കുഴഞ്ഞുവീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group