തിരുവനന്തപുരം- കുവൈറ്റ് ദുരന്തത്തില്‍ കുവൈറ്റിലെ നോര്‍ക്ക ഹെല്‍പ് ഡെസ്കില്‍ നിന്നും ഇന്ത്യന്‍ എംബസിയില്‍ നിന്നും ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം. 49 ഇന്ത്യന്‍ പൗരന്‍മാരുടെ മരണം സ്ഥിരീകരിച്ചു. ഇവരില്‍ 46 പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. തിരിച്ചറിയാന്‍ ബാക്കിയുളളവരില്‍ 2 പേര്‍ മലയാളികളാണെന്ന് സംശയിക്കുന്നു. അപകടത്തില്‍ മരിച്ചവരില്‍ 23 പേര്‍ മലയാളികളാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ 9 പേരാണ് ഗുരുതരാവസ്ഥയില്‍ കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുളളത്. അവരിലും മലയാളികളുണ്ട് എന്നാണ് ഹെല്‍പ് ഡസ്കില്‍ നിന്നും ലഭിക്കുന്ന വിവരം.
അപകടത്തെതുടര്‍ന്ന് ചികിത്സതേടിയ 40 പേര്‍ ഇതുവരെ ഡിസ്ചാര്‍ജ്ജു ചെയ്തിട്ടുമുണ്ട്. അപകടത്തില്‍ മരിച്ച കേരളീയരുടെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും അജിത് കോളശ്ശേരി പറഞ്ഞു. അതിനാവശ്യമായ ഡോക്കുമന്റേഷന്‍ നടപടികള്‍ പ്രവാസി സംഘടനകളുടേയും, ഇന്ത്യന്‍ എംബസിയുടേയും സഹായത്തോടെ പുരോഗമിക്കുകയാണ്. ഭൗതികശരീരം പ്രത്യേക വിമാനത്തിൽ നാളെ നാട്ടിലെത്തിക്കും. ഇക്കാര്യത്തില്‍ അന്തിമ സ്ഥിതീകരണം ലഭിച്ചിട്ടില്ല. കുവൈറ്റ് ഗവണ്‍മെന്റ് നേരിട്ടോ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേകവിമാനത്തിലോ നാട്ടിലെത്തിക്കുമെന്ന് കരുതുന്നു.
കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി.
ഇതിനായി നോര്‍ക്ക റൂട്ട്സിന്റെ ആംബുലന്‍സ് ഫ്ലീറ്റ് തയ്യാറാക്കിയിട്ടുണ്ട്. മരണപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും വിവരം സംബന്ധിച്ച് എംബസിയില്‍ നിന്നുളള കണ്‍ഫര്‍മേഷനുശേഷമേ ഔദ്യോഗികലിസ്റ്റ് ലഭ്യമാക്കാനാകൂ. എംബസിയുംമായും നോര്‍ക്ക ഹെല്‍പ്പഡസ്കുമായും ഇക്കാര്യത്തില്‍ ആശവിനിമം തുടരുകാണ്.
നിലവില്‍ പ്രധാന ശ്രദ്ധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ഉറപ്പാക്കുന്നതിനും മരിച്ചവരുടെ ഭൗതികശരീരം നാട്ടിലെത്തിക്കുക എന്നതിനുമാണ്. കുവൈറ്റിലെ ദുരന്തത്തിന്റെ വിവരം അറിഞ്ഞ് ഒരു മണിക്കൂറിനുളളില്‍ തന്നെ പ്രവാസികേരളീയ സംഘടനകളുമായും, ലോകകേരളാസഭാംഗങ്ങളുമായും ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് രൂപീകരിക്കാനായി. ഇത് ലോക കേരളസഭ എന്ന സങ്കല്‍പ്പത്തിലന്റെ പ്രതിഫലനം കൂടിയാണിനതെന്നുംഅജിത് കോളശ്ശരി പറഞ്ഞു.