റിയാദ് – പതിവുപോലെ വേനല്‍ക്കാലം ജിദ്ദയില്‍ ചെലവഴിച്ച് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് റിയാദില്‍ തിരിച്ചെത്തി. റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരന് റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ രാജാവിനെ സ്വീകരിച്ചു.
നേരത്തെ ജിദ്ദയില്‍ നിന്ന് യാത്ര തിരിച്ച രാജാവിനെ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group