Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    • പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    • സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു, നമുക്ക് ഒരുമിച്ച് ഏകാധിപത്യത്തിനെതിരെ പോരാടാം-ജയിലിന് പുറത്ത് കെജ്രിവാൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജയിലിൽനിന്ന് പുറത്തിറങ്ങിയ കെജ്രിവാൾ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി:മോദിക്കും ബി.ജെ.പിക്കും എതിരെ, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ പോരാട്ടങ്ങൾക്ക് പുതിയ കരുത്തു പകർന്നാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് വൈകിട്ട് ദൽഹിയിലെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കെജ്രിവാളിന് ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞതോടെ തിഹാർ ജയിലിന്റെ പരിസരത്ത് ആം ആദ്മി പ്രവർത്തകർ നിറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടാണ് തിഹാർ ജയിൽ പരിസരം ജനസാഗരമായത്. അവർ കെജ്രിവാളിന് വേണ്ടി ആർപ്പുവിളിച്ചും മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചും അന്തരീഷത്തിൽ പ്രകമ്പനം സൃഷ്ടിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിവരുമ്പോഴും കെജ്രിവാളിന്റെ പോരാട്ടവീര്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ജയിൽ നൽകിയ അനുഭവങ്ങൾ മോദിക്കും ബി.ജെ.പിക്കും എതിരായ പുതിയ പോരാട്ടത്തിന് കരുത്തായി മാറുകയും ചെയ്യും. ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉടൻ ചുറ്റിലും തടിച്ചുകൂടിയ പ്രവർത്തകരോടെ കെജ്രിവാൾ പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു.

    ‘ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഞാൻ വരുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ. എനിക്കുള്ളതെല്ലാം ഉപയോഗിച്ച് ഞാൻ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്, ഇപ്പോൾ ഇന്ത്യയിലെ 140 കോടി ജനങ്ങളും ആ പോരാട്ടത്തിൽ പങ്കാളികളാകണം. നാളെ രാവിലെ 11 മണിക്ക്, ഞങ്ങൾ എല്ലാവരും കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലേക്ക് പോകും, തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് പാർട്ടി ഓഫീസിൽ ഒരു പത്രസമ്മേളനം ഉണ്ടാകും. നിങ്ങളെല്ലാവരോടും ഹനുമാൻ മന്ദിറിലേക്ക് വരാൻ ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.
    കെജ്രിവാളിന്റെ ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങി ആയിരങ്ങളാണ് ജയിലിന് പുറത്ത് തടിച്ചുകൂടിയത്. മുതിർന്ന എഎപി നേതാക്കൾ തിഹാർ ജയിലിന് പുറത്ത് ലഡു വിതരണം ചെയ്തു.

    ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. കെജ്രിവാൾ പുറത്തിറങ്ങിയിരിക്കുന്നു. തങ്ങളുടെ മുഖ്യമന്ത്രിയെ ഭരണഘടനാ വിരുദ്ധമായി അറസ്റ്റ് ചെയ്തതെങ്ങനെയെന്ന് എല്ലാവർക്കും അറിയാമെന്നും ജയിലിന് പുറത്ത് എംസിഡി മേയർ ഷെല്ലി ഒബ്‌റോയ് പറഞ്ഞു.
    കെജ്രിവാളിന് ജാമ്യം നിഷേധിക്കാൻ അവസാനം വരെ ഇ.ഡി വലിയ നീക്കങ്ങളാണ് നടത്തിയിരുന്നത്. ഒടുവിൽ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണം എന്ന ആവശ്യം ഇ.ഡി മുന്നോട്ടുവെച്ചു. അതും സുപ്രീം കോടതി അംഗീകരിച്ചില്ല.
    ജയിലിൽനിന്നുള്ള കെജ്രിവാളിന്റെ തിരിച്ചുവരവ് ബി.ജെ.പിക്ക് ചെറുതല്ലാത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. ഇതേവരെയുള്ള തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാനായിട്ടില്ല. അരവിന്ദ് കെജ്രിവാൾ കൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയാകുന്നതോടെ പഞ്ചാബ്,ദൽഹി, ഹരിയാന, ഗുജറാത്ത് എന്നിവടങ്ങളിൽ ബി.ജെ.പി കൂടുതൽ പ്രതിരോധത്തിലാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AAP Aravind Kejriwal Tihar
    Latest News
    സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    10/05/2025
    പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    10/05/2025
    സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    10/05/2025
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.