കോഴിക്കോട്-സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ മുരളീധരന്‍. സ്വരാജിനെ വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. തൃപ്പുണിത്തുറയില്‍ ഒരു തവണ ട്രെന്‍ഡില്‍ വിജയിച്ചുവെന്നത് സത്യമാണ്. അതിലേറെ ട്രെന്‍ഡുള്ളപ്പോള്‍ തൃപ്പുണിത്തുറയില്‍ തോല്‍ക്കുകയാണുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മികച്ച വിജയമാണ് നേടിയത്. നിലമ്പൂരില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പോലും മാറി ചിന്തിച്ചു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കെതിരെ ശക്തമായ വികാരമുണ്ടായതിന് പിന്നില്‍ എംവി ഗോവിന്ദന്റെ പ്രസ്താവനയും കാരണമാണ്.
ഭരണ വിരുദ്ധ, മാര്‍ക്‌സിസ്റ്റു വിരുദ്ധ വോട്ടുകളില്‍ കുറേ വോട്ട് അന്‍വറിനും ചെയ്തിട്ടുണ്ടെന്നും കെ.മുരളീധന്‍ വ്യക്തമാക്കി. ശ്രീരാമകൃഷ്ണന്റെ വോട്ടുപോലും സ്വരാജിന് കിട്ടിയില്ല. സിപിഎം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും തിരിച്ചടിയുണ്ടായി. പാവപ്പെട്ട ആശാവര്‍ക്കര്‍മാരോട് പോലും ക്രൂരത കാണിച്ചത് തിരിച്ചറിഞ്ഞാണ് പൊതുജനങ്ങള്‍ വോട്ട് ചെയ്തത് എന്നും മുരളീധരന്‍ വ്യക്തമാക്കി.