Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അലി തങ്സീരി കൊല്ലപ്പെട്ടു
    • ഇന്ത്യൻ സ്കൂൾ പാഠപുസ്തക കൈമാറ്റത്തിന് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ
    • മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; ഭാര്യ മരിച്ച കേസിൽ ഭർത്താവിന് രണ്ട് വർഷം തടവ്
    • പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ 15 കോടിയുടെ ബ്ലാക്മെയ്‌ലിംഗ്​
    • അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ഇറാഖ് നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ഇറാഖ് നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/03/2026 Latest Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ -ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകൾ അയൽരാജ്യങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഇറാഖ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആറ് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് ജിദ്ദയിൽ വെച്ച് ഈ ആവശ്യം ഉന്നയിച്ചത്. ഇറാൻ നേരിട്ടോ അവരുടെ കീഴിലുള്ള മറ്റ് ഗ്രൂപ്പുകൾ വഴിയോ ഇറാഖിലെ സായുധ ഗ്രൂപ്പുകള്‍ വഴിയോ നടത്തുന്ന ആക്രമണങ്ങളെയും പ്രസ്താവന ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും ലംഘനമാണെന്ന് ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.

    അയൽരാജ്യങ്ങൾക്കെതിരായ ഭീഷണികൾ അവസാനിപ്പിക്കാൻ ഇറാനെ ബാധ്യസ്ഥമാക്കുന്ന 2026-ലെ യുഎൻ രക്ഷാസമിതി പ്രമേയത്തിന്റെ (നമ്പർ 2817) നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. സഹോദര്യ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഇറാഖ് സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും സ്വന്തം മണ്ണിൽ നിന്ന് ഉത്ഭവിക്കുന്ന ആക്രമണങ്ങൾ തടയാൻ ഉടനടി ഇടപെടണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച്, സ്വന്തം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഈ ആറ് രാജ്യങ്ങളും വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട സ്ലീപ്പർ സെല്ലുകളുടെയും മറ്റ് സംഘടനകളുടെയും പ്രവർത്തനങ്ങളെ പ്രസ്താവന കുറ്റപ്പെടുത്തി. ഇത്തരം ഗൂഢാലോചനകൾ തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സുരക്ഷാ സേനകളും സായുധ സേനകളും പുലർത്തുന്ന ജാഗ്രതയെ രാജ്യങ്ങൾ പ്രശംസിച്ചു. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്തമായ നീക്കങ്ങൾ അത്യാവശ്യമാണെന്നും പ്രസ്താവന അടിവരയിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf Countries Iran iraq jidha
    Latest News
    ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അലി തങ്സീരി കൊല്ലപ്പെട്ടു
    26/03/2026
    ഇന്ത്യൻ സ്കൂൾ പാഠപുസ്തക കൈമാറ്റത്തിന് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ
    26/03/2026
    മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; ഭാര്യ മരിച്ച കേസിൽ ഭർത്താവിന് രണ്ട് വർഷം തടവ്
    26/03/2026
    പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ 15 കോടിയുടെ ബ്ലാക്മെയ്‌ലിംഗ്​
    26/03/2026
    അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ഇറാഖ് നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.