തെല്‍അവീവ് – തെക്കന്‍ ലെബനോനിലെ ഹിസ്ബുല്ലയുടെ റദ്വാന്‍ ഫോഴ്സില്‍ നിന്നുള്ള പോരാളികള്‍ കീഴടങ്ങിയതിന് ശേഷം അവരെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗിവതി ബ്രിഗേഡ് തെക്കന്‍ ലെബനോനില്‍ ആയുധങ്ങള്‍ കണ്ടെത്താനായി നടത്തിയ ഓപ്പറേഷനില്‍, സൈന്യത്തിന് നേരെ ടാങ്ക് വിരുദ്ധ മിസൈല്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ട ഹിസ്ബുല്ല റദ്വാന്‍ ഫോഴ്സിലെ അംഗങ്ങളെ ഇസ്രായില്‍ സൈന്യം കണ്ടെത്തുകയായിരുന്നെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ടാങ്ക് വിരുദ്ധ മിസൈല്‍ ലോഞ്ചര്‍ സ്ഥാപിച്ച അവര്‍, വടക്കന്‍ ഇസ്രായിലിലെ ഗ്രാമങ്ങള്‍ക്ക് നേരെ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നു. കീഴടങ്ങിയതിന് ശേഷം ഇസ്രായില്‍ സൈന്യം അവരെ അറസ്റ്റ് ചെയ്തതായും അവരുടെ കൈവശം നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തിയതായും അഡ്രഇ സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



