Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • ഗാസയിൽ ഇസ്രായിൽ വ്യോമാക്രമണം: ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു
    • ശിഹാബ് തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
    • ലെബനോനിൽ ഇസ്രായിൽ ആക്രമണം: മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
    • ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി മൊബൈൽ കൗണ്ടറുകൾ; പ്രവേശന നടപടികൾ ഇനി കൂടുതൽ വേഗത്തിൽ
    • അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ലെബനോനിൽ ഇസ്രായിൽ ആക്രമണം: മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത്– തെക്കൻ ലെബനോനിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സിവിലിയൻ ഡിഫൻസ് ജീവനക്കാരായ മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മജ്ദൽ സൂൻ ഗ്രാമത്തിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെയാണ് രക്ഷാപ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഇവർ മരിച്ചതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.

    അതിനിടെ, വടക്കൻ അതിർത്തിയോട് ചേർന്ന് ഹിസ്ബുല്ല നിർമ്മിച്ച രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്ക ശൃംഖല തകർത്തതായി ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി നിർമ്മിച്ച ഈ തുരങ്കങ്ങൾ ഇസ്രായിലിനെ ലക്ഷ്യം വെച്ചുള്ള റോക്കറ്റ് ലോഞ്ചറുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. ലെബനോനുമായി ഒരു ഉടമ്പടിയിലെത്താൻ ഇസ്രായിൽ രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷം യുദ്ധം വീണ്ടും ശക്തമായേക്കുമെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഏപ്രിൽ 17 ന് ആരംഭിച്ച വെടിനിർത്തൽ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാർച്ച് രണ്ടിനാണ് ഇറാൻ നേതാവ് അലി ഖാംനഇയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുല്ല ഇസ്രായിലിനെതിരെ നീങ്ങിയതോടെ പുതിയ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയ ശേഷം ഇസ്രായിൽ ആക്രമണങ്ങളിൽ ലെബനോനിൽ 2,534 പേർ കൊല്ലപ്പെടുകയും 7,863 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിർത്തി ഗ്രാമങ്ങളിൽ ഇസ്രായിൽ ബോംബാക്രമണം തുടരുകയാണ്. നിരവധി ഗ്രാമങ്ങളെ വേർതിരിക്കുന്ന ‘യെല്ലോ ലൈൻ’ തങ്ങൾ സ്ഥാപിച്ചതായി ഇസ്രായിൽ സൈന്യം അറിയിച്ചപ്പോൾ, വടക്കൻ ഇസ്രായിലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും അയച്ച് തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Lebanon
    Latest News
    ഗാസയിൽ ഇസ്രായിൽ വ്യോമാക്രമണം: ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു
    29/04/2026
    ശിഹാബ് തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
    29/04/2026
    ലെബനോനിൽ ഇസ്രായിൽ ആക്രമണം: മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
    29/04/2026
    ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി മൊബൈൽ കൗണ്ടറുകൾ; പ്രവേശന നടപടികൾ ഇനി കൂടുതൽ വേഗത്തിൽ
    29/04/2026
    അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    29/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.