തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ പ്രസിഡന്റ് നിശ്ചയിച്ചു. എല്ലാ ആക്രമണങ്ങള്‍ക്കും ശാശ്വതമായ അന്ത്യം ഉറപ്പാക്കുന്ന അന്താരാഷ്ട്ര ഗ്യാരണ്ടികളാണ് പോരാട്ടം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം. അമേരിക്കന്‍, ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാന് നേരിട്ട നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



