Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 11
    Breaking:
    • ഉടൻ രാജ്യം വിടൂ, ഇസ്രായിലിനെ കൂട്ട ഭീതിയാഴ്ത്തി ഇറാന്റെ എസ്.എം.എസ് സന്ദേശങ്ങള്‍
    • ഇറാന്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്രായേലില്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ്
    • ബെയ്റൂത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    • കുര്‍ദിസ്ഥാനിലെ യു.എ.ഇ കോണ്‍സുലേറ്റിനു നേരെ ഡ്രോണ്‍ ആക്രമണം
    • ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ബെയ്റൂത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

    2026 മാര്‍ച്ച് 8 ഞായറാഴ്ച പുലര്‍ച്ചെ, ഇസ്രായില്‍ ഭരണകൂടം ബെയ്റൂത്തിലെ റമദ ഹോട്ടലില്‍ മനഃപൂര്‍വം ഭീകരാക്രമണം നടത്തി.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ബെയ്റൂത്തില്‍ നടന്ന ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അമീര്‍ സഈദ് ഇര്‍വാനി അറിയിച്ചു. മാര്‍ച്ച് 8 ഞായറാഴ്ച പുലര്‍ച്ചെ, ഇസ്രായില്‍ ഭരണകൂടം ബെയ്റൂത്തിലെ റമദ ഹോട്ടലില്‍ മനഃപൂര്‍വം ഭീകരാക്രമണം നടത്തി. അതിന്റെ ഫലമായി നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു – യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് എഴുതിയ കത്തില്‍ ഇര്‍വാനി പറഞ്ഞു.

    ഞായറാഴ്ച പുലര്‍ച്ചെ മധ്യ ബെയ്റൂത്തിലെ റമദ ഹോട്ടലിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു. ലെബനീസ് തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇറാന്‍ നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ആക്രമണം പുനരാരംഭിച്ച ശേഷം ബെയ്റൂത്തിന്റെ ഹൃദയഭാഗം ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഇസ്രായിലി ആക്രമണമാണിത്. ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് എലൈറ്റ് യൂണിറ്റായ ഖുദ്സ് ഫോഴ്സിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടെങ്കിലും അവരുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല. ഖുദ്സ് ഫോഴ്സിന്റെ ലെബനോനിലെ കമാന്‍ഡര്‍മാര്‍ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ലെബനോന്‍ പ്രദേശത്തിനുള്ളില്‍ നിന്ന് ഇസ്രായില്‍ രാജ്യത്തിനും അതിന്റെ പൗരന്മാര്‍ക്കും എതിരെ ഭീകരവാദ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ അവകാശപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Beirut Iran Israel
    Latest News
    ഉടൻ രാജ്യം വിടൂ, ഇസ്രായിലിനെ കൂട്ട ഭീതിയാഴ്ത്തി ഇറാന്റെ എസ്.എം.എസ് സന്ദേശങ്ങള്‍
    11/03/2026
    ഇറാന്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്രായേലില്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ്
    11/03/2026
    ബെയ്റൂത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    11/03/2026
    കുര്‍ദിസ്ഥാനിലെ യു.എ.ഇ കോണ്‍സുലേറ്റിനു നേരെ ഡ്രോണ്‍ ആക്രമണം
    10/03/2026
    ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version