ഇസ്താംബുൾ- ഇന്ത്യയിലേക്കുള്ള സൈനിക ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തി തുർക്കി. ഇന്ത്യൻ കപ്പൽശാലയിലെ കപ്പൽ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു തുർക്കി സ്ഥാപനവുമായുള്ള കരാർ ഇന്ത്യ റദ്ദാക്കി മാസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. അതേസമയം ഉപരോധത്തെ പറ്റി തുർക്കി സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
2024 ജൂലൈ 10 ന് വിദേശകാര്യ സമിതിയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി നിർത്തിവെച്ചത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധം യോജിപ്പുള്ളതായിരുന്നില്ല, തുർക്കിയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധമാണ് ഇന്ത്യാ-തുർക്കി ബന്ധം മോശമാകാനുള്ള കാരണം.
അതേസമയം തുർക്കിയുടെ നിരോധനം ഇന്ത്യയെ ബാധിക്കില്ല. തുർക്കിയുമായുള്ള ആയുധ ഇടപാടുകൾ ഇന്ത്യ ഇതിനകം അവസാനിപ്പിക്കുകയും ഒരു തുർക്കി പ്രതിരോധ കമ്പനിയുമായുള്ള 2 ബില്യൺ ഡോളറിൻ്റെ നാവിക കരാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.