റാഫയിലെ സൈനിക നടപടി നിർത്തുക
മാനുഷിക സഹായത്തിനായി ഈജിപ്തുമായുള്ള റഫ അതിർത്തി തുറക്കുക
അന്വേഷകർക്കും വസ്തുതാന്വേഷണ ദൗത്യങ്ങൾക്കും ഗാസയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക
ഹേഗ്- ഫലസ്തീനിലെ റഫക്ക് നേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രായിലിനോട് അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടു. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. റഫയിലെ ഇസ്രയേലിൻ്റെ പ്രവർത്തനങ്ങൾ വംശഹത്യയാണെന്നും ഫലസ്തീൻ ജനതയുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി അടിയന്തര നടപടിയായി ഇത് ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക രാജ്യാന്തര കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഗാസയിലെ ഇസ്രായേലിൻ്റെ നടപടികളെക്കുറിച്ച് ദക്ഷിണാഫ്രിക്ക കോടതിയിൽ കൊണ്ടുവന്ന കേസിൻ്റെ ഭാഗമായാണ് ഉത്തരവ് വന്നത്.
ഒക്‌ടോബർ ഏഴിലെ ആക്രമണത്തിനുള്ള തിരിച്ചടിയായി ഹമാസിനെ പരാജയപ്പെടുത്തുന്നതിൽ റഫയിലേക്കുള്ള ആക്രമണം പ്രധാനമാണെന്ന് ഇസ്രായേൽ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ വാദം അടിസ്ഥാനരഹിതമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഉത്തരവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കോടതിയിൽ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.