ജിദ്ദ – സൗദിയില്‍ വാഹനാപകട മരണ നിരക്ക് പകുതിയിലേറെയായി കുറക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ സഹായിച്ചതായി എം.ബി.സി ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ വെളിപ്പെടുത്തി. ഗുരുതരമായ അപകടങ്ങളും അപകട മരണ നിരക്കും പകുതിയായി കുറക്കാന്‍ ഇതിലൂടെ സാധിച്ചു. കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പ്രകാരം അപകട മരണങ്ങളും ഗുരുതരമായ അപകടങ്ങളും കുറക്കാന്‍ രാജ്യം മുന്‍ഗണന നല്‍കുന്നു.
രാജ്യത്ത് ഗതാഗത സുരക്ഷയുടെ പ്രാധാന്യം കിരീടാവകാശി പണ്ടേ തിരിച്ചറിഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തനിക്ക് കിരീടാവകാശി നല്‍കിയ ആദ്യ നിര്‍ദേശം തന്നെ വാഹനാപകടങ്ങൾ കുറക്കുന്നത് സംബന്ധിച്ചായിരുന്നു. ഈ ലക്ഷ്യം കൈവരിക്കാനായി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗതാഗത സുരക്ഷാ സമിതി രൂപീകരിച്ചു. വാഹനാപകട മരണ നിരക്ക് 2017 ല്‍ ഒരു ലക്ഷം പേരില്‍ 28.8 മരണങ്ങള്‍ എന്നതില്‍ നിന്ന് ഒരു ലക്ഷം പേരില്‍ 13 മരണങ്ങളായി കുറക്കാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നതായി ആഭ്യന്തര മന്ത്രി പറഞ്ഞു.
ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് പുറമെ, ഗതാഗത മന്ത്രാലയം, മുനിസിപ്പാലിറ്റികള്‍, ട്രാഫിക്-ഹൈവേ സുരക്ഷാ വകുപ്പുകള്‍, വിദ്യാഭ്യാസ, സാംസ്‌കാരിക, മാര്‍ഗനിര്‍ദേശ വകുപ്പുകളും സ്ഥാപനങ്ങളും തുടങ്ങിയ എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ഗതാഗത സുരക്ഷാ സമിതിയില്‍ ഉള്‍പ്പെടുന്നതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. ഗതാഗത സുരക്ഷാ സമിതിയുടെ തലപ്പത്ത് ആരോഗ്യ മന്ത്രാലയത്തെ പ്രതിഷ്ഠിക്കാന്‍ കിരീടാവകാശി ദീര്‍ഘവീക്ഷണം കാണിച്ചു. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തമുള്ള വകുപ്പ് ആരോഗ്യ മന്ത്രാലയമാണ്. ആരോഗ്യ മന്ത്രാലയത്തിന് ഈ നെഗറ്റീവ് പ്രതിഭാസത്തെ ന്യായീകരിക്കേണ്ട ആവശ്യവുമില്ല. ഈ ശ്രമങ്ങളുടെ ഫലമായി വാഹനാപകട മരണങ്ങള്‍ 50 ശതമാനത്തിലേറെ കുറക്കാന്‍ രാജ്യത്തിന് സാധിച്ചതായും സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
വിഷന്‍ 2030 തയാറാക്കുന്നതുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ക്കിടെ നിങ്ങള്‍ക്ക് അപകടങ്ങള്‍ തടയാന്‍ കഴിയുമോ എന്ന ചോദ്യം ആരോഗ്യ മന്ത്രാലയത്തോട് കിരീടാവകാശി നേരിട്ട് ചോദിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ വെളിപ്പെടുത്തി. ഈ ലക്ഷ്യം കൈവരിക്കാനായി പ്രവര്‍ത്തിക്കുക എന്ന ഉന്നത്തോടെ ആരോഗ്യ മന്ത്രാലയ ശില്‍പശാലകളില്‍ ഈ ചോദ്യം നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായി.
വേദനയെ ലളിതമായി കൈകാര്യം ചെയ്യുന്നതിനു പകരം, വേദന തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ മേഖലയെ കുറിച്ച് ചിന്തിക്കുന്ന രീതിയിലും ഇത് മാറ്റം വരുത്തി.
ആരോഗ്യ സംരക്ഷണത്തിനായി നല്‍കുന്ന ശ്രമങ്ങളുടെ 20 ശതമാനം മാത്രമേ ആശുപത്രികളും പ്രാഥമിക പരിചരണ കേന്ദ്രങ്ങളും നല്‍കുന്നുള്ളൂവെന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയത്തെ ഈ ചിന്താ സമീപനം പ്രാപ്തമാക്കി. ആരോഗ്യത്തെ പ്രധാനമായി ബാധിക്കുന്ന ഇടപെടലുകളില്‍ 80 ആരോഗ്യ സംവിധാനത്തില്‍ ഇല്ലായിരുന്നു. അപകട മരണനിരക്ക് ഒരു ലക്ഷം പേരില്‍ അഞ്ചായി കുറക്കുക എന്ന പുതിയ ലക്ഷ്യം കിരീടാവകാശി നിര്‍ണയിച്ചു. ഇത് ലോകത്തിലെ ഏറ്റവും മികച്ച വാഹനാപകട മരണ നിരക്കുള്ള രാജ്യമാക്കി സൗദി അറേബ്യയെമാറ്റുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.