തിരുവനന്തപുരം– ടിക്കറ്റ് വരുമാനത്തില്‍ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച മാത്രം 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ടിക്കറ്റ് വരുമാനമായ 9.22 കോടി രൂപയെ മറികടന്നാണ് ഈ നേട്ടം. ഓണാഘോഷങ്ങള്‍ക്കു ശേഷം യാത്രക്കാർ കൂടിയതാണ് ടിക്കറ്റ് വരുമാനം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഡിപ്പോകള്‍ക്ക് ടാര്‍ഗറ്റും നല്‍കിയിരുന്നു. ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group