തിരുവനന്തപുരം-പ്രശസ്ത ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കർ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കൊളോണിയൽ ഇന്ത്യയുടെ സാംസ്കാരിക-ബൗദ്ധിക ചരിത്രരചനയിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അദ്ദേഹം, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മോഡേൺ ഹിസ്റ്ററി വിഭാഗം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷൻ, ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാൻ എന്നീ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചു. ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, മലബാർ കലാപങ്ങളെ ആസ്പദമാക്കി രചിച്ച എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്, കൾച്ചർ ആൻഡ് കോൺഷ്യസ്‌നെസ് ഇൻ മോഡേൺ ഇന്ത്യ തുടങ്ങി നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ‘ടുവാർഡ്‌സ് ഫ്രീഡം’ ഉൾപ്പെടെയുള്ള സുപ്രധാന വാല്യങ്ങളുടെ സമാഹർത്താവ് കൂടിയായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



