Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    • മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    • ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മാസപ്പടി കേസിൽ സർക്കാരിന് ആശ്വാസം, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/03/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    kerala-high-court-
    കേരള ഹൈക്കോടതി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മാസപ്പടി കേസിൽ സർക്കാരിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മതിയായ വസ്തുതകൾ ഉണ്ടെങ്കിൽ കോടതിയെ വീണ്ടും സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹർജിയിൽ മാസങ്ങൾക്കുമുമ്പ് വാദം പൂ‍ർത്തിയാക്കിയ സിംഗിൾ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും റിവിഷൻ ഹർജി സമർപ്പിച്ചത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർ കക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്റെ ഹർജി.

    മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമാണ് വാദം. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ് വെയർ സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Exalogic High court Vigilance
    Latest News
    ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    16/03/2026
    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    15/03/2026
    ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    15/03/2026
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.