ജിദ്ദ- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ തീർത്ഥാടകർ ഇന്ന് അറഫയിൽ സംഗമിച്ചു. അറഫാ സംഗമത്തിന്റെ വിശേഷങ്ങളുമായി ദ മലയാളം ന്യൂസ് പ്രത്യേക പതിപ്പ് പുറത്തിറക്കി. ഹജിന്റെ ആദ്യ ദിവസമായ ഇന്നലെ പുറത്തിറക്കിയ പതിപ്പിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയെ ഭക്തിസാഗരമാക്കിയത്.
ദ മലയാളം ന്യൂസ് ഇ പേപ്പർ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയല്ല ഹജ് – ശൈഖ് മാഹിര്‍ അല്‍മുഅയ്ഖ്‌ലി
അറഫ – രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയല്ല ഹജ് കര്‍മമെന്ന് ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി പറഞ്ഞു. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ, ലോകത്തിന്റെ പരിച്ഛേദമെന്നോണം അറഫ വിശ്വമഹാസംഗമത്തില്‍ പങ്കെടുത്ത ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് അറഫ നമിറ മസ്ജിദില്‍ നടത്തിയ ഖുതുബയിലാണ് ഇമാം ഇക്കാര്യം പറഞ്ഞത്.
ഹാജിമാര്‍ അവരുടെ കര്‍മങ്ങളും അനുഷ്ഠാനങ്ങളും സുരക്ഷിതത്വത്തിലും സമാധാനത്തോടെയും നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. അല്ലാഹുവിനെ ആരാധിക്കുന്നതിലെ അനുഷ്ഠാനത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രകടനമാണ് ഹജ് എന്നും ഇമാം പറഞ്ഞു.