മക്ക – സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ഉംറ തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. റമദാനിലെ ഉംറ സീസണില്‍ പണം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ തീര്‍ഥാടകര്‍ സ്വീകരിക്കണം. അജ്ഞാതർക്ക് പണം കൈമാറുന്നത് ഒഴിവാക്കുക, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങള്‍ പങ്കിടാതിരിക്കുക, സംശയാസ്പദമായ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കേും മറുപടി നല്‍കാതിരിക്കുക, ഔദ്യോഗിക ആപ്പുകള്‍ മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് ഉറപ്പാക്കുക എന്നിവയാണ് സാമ്പത്തിക തട്ടിപ്പ് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളെന്ന് മന്ത്രാലയം പറഞ്ഞു.
ഏതെങ്കിലും സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങള്‍ക്ക് വിധേയരാകുന്ന പക്ഷം അതേകുറിച്ച് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെയോ സൗദി സെന്‍ട്രല്‍ ബാങ്കിന്റെ അമാന്‍ പ്ലാറ്റ്ഫോം വഴിയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. തീര്‍ഥാടകര്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് തട്ടിപ്പിനും വഞ്ചനക്കും തടയിടാന്‍ സഹായിക്കും. തീര്‍ഥാടകരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.