Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    • ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    • ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    • ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    • ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കുത്തുപാളയെടുത്ത് കേരളം; നവകേരള സദസ്സിന്റെ പോസ്റ്ററിനായി സർക്കാർ പൊടിച്ചത് 9.16 കോടി രൂപ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌09/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം കുത്തുപാളയെടുത്തു നിൽക്കവേ, വിമർശങ്ങളൊന്നും വകവയ്ക്കാതെ ഏറെ കൊട്ടിഘോഷിച്ച് പിണറായി സർക്കാർ നടത്തിയ നവകേരള സദസ്സിന്റെ പബ്ലിസിറ്റി ഇനത്തിൽ വീണ്ടും തുക അനുവദിച്ച് ധനകാര്യ വകുപ്പ്. ഇതനുസരിച്ച് നവകേരള സദസിന്റെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാനായി പിണറായി സർക്കാർ ചെലവിട്ടത് 9.16 കോടി രൂപയായി.

    കഴിഞ്ഞ മെയിൽ അച്ചടിക്കായി 1.68 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് 7.47 കോടി രൂപ കൂടി സർക്കാർ അനുവദിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് പിണറായി സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. എന്നാൽ, യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ഉയർന്ന വിമർശങ്ങളോടും ജനാധിപത്യ രീതിയിലുളള പ്രതിഷേധങ്ങളോടും മുഖം തിരിച്ച് നിഷേധാത്മക സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ സർക്കാർ സംവിധാനത്തിൽ നടന്ന ധൂർത്തിനെതിരേ ഉയർന്ന പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുക കൂടി ചെയ്തതോടെ, ഇതിനെ ‘ജീവൻരക്ഷാ പ്രവർത്തനമായി’ വ്യാഖ്യാനിച്ച് കൂടുതൽ പ്രതിരോധത്തിലാവുകയായിരുന്നു ഇടതു മുന്നണിയും സർക്കാറും.

    മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ട് പുതിയ ബസ് വാങ്ങിയതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ശേഷം നവകേരള സദസിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി.എ ഇനത്തിൽ 35 ലക്ഷം രൂപയും ധനവകുപ്പ് അനുവദിക്കുകയുണ്ടായി. ഒരു കിലോമീറ്റർ യാത്രയ്ക്ക് 15 രൂപ ടി.എയും ഒരു ദിവസത്തെ താമസത്തിന് 1000 രൂപ പ്രത്യേക അലവൻസ് നൽകാനും സർക്കാർ പിശുക്ക് കാണിക്കാത്തതും വാർത്തകളിൽ ഇടം പിടിക്കുകയുണ്ടായി.

    ഭരണനേട്ടം വിളിച്ചുപറയാൻ ജനങ്ങൾക്കുമേൽ കോടികളുടെ അധികബാധ്യത അടിച്ചേൽപ്പിച്ച്, സർക്കാർ സംവിധാനങ്ങളെയെല്ലാം തീർത്തും ജനവിരുദ്ധമായ രീതിയിൽ ദുരുപയോഗം ചെയ്തത് മുന്നണിക്കകത്തും പുറത്തും രൂക്ഷ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ക്ഷേമപെൻഷനുകൾ അടക്കം വൻ കുടിശ്ശികയായി നിൽക്കവേ, 36 ദിവസം നീണ്ടുനിന്ന നവകേരള യാത്രയിൽ, ഒരു ഇടത് സർക്കാറിൽനിന്ന് പ്രതീക്ഷിച്ച ജനാധിപത്യ ചെയ്തികളല്ല ഉണ്ടായതെന്നും ജനവിരുദ്ധമായ ഇത്തരം സമീപനങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും പൊതുവെ വിലയിരുത്തലുമുണ്ടായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    nava kerala sadass poster expence
    Latest News
    ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    26/03/2026
    ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    26/03/2026
    ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    26/03/2026
    ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    26/03/2026
    ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.