Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
    • കുട്ടികളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി
    • ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യയുടെ ഓഫർ; ഇന്ത്യയ്ക്ക് 5% കിഴിവിൽ എണ്ണ നൽകും
    • അഗ്നി-5 മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ ആണവശക്തി ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കുന്നു
    • ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരം; 44-ാം വയസ്സിൽ റെക്കോർഡിട്ട് ബ്രസീലിയൻ ​ഗോൾകീപ്പർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    യുഎഇ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത…എയര്‍അറേബ്യയില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക് ചെയ്യാം; ജൂലൈ 6 വരെ

    ജൂലൈ ആറു വരെ ബുക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. ജൂലൈ 14 മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്താല്‍ മതിയെന്നും എയര്‍അറേബ്യ അറിയിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2025 Latest Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    air arabia
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ-കേരളത്തിലേതുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞതും ആകര്‍ഷകവുമായ നിരക്കില്‍ പറക്കാന്‍ സൗകര്യമൊരുക്കി യുഎഇയിലെ ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍അറേബ്യ. ഗള്‍ഫിലെ ചില കേന്ദ്രങ്ങളിലേക്ക് 149 യുഎഇ ദിര്‍ഹം (ഏകദേശം 3,480 ഇന്ത്യന്‍രൂപ) മുതല്‍ വണ്‍വേ ടിക്കറ്റ് ലഭ്യമാണ്. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 315 ദിര്‍ഹം (ഏകദേശം 7360 രൂപ) മുതലാണ് നിരക്ക്. ചെന്നൈയിലേക്ക് 275 ദിര്‍ഹം (6420 രൂപ) മാത്രം നല്‍കിയാല്‍ മതിയാവും. ജൂണ്‍ 30 ന് തുടങ്ങിയ പ്രമോഷന്‍ നിരക്ക് ജൂലൈ ആറു വരെ ലഭ്യമാവും. ജൂലൈ ആറു വരെ ബുക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും ജൂലൈ 14 മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്താല്‍ മതിയെന്നും എയര്‍അറേബ്യ അറിയിച്ചു. വേനലവധിക്കാല യാത്രക്ക് തയ്യാറാകുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ നിരക്കുകളെന്ന് വിലയിരുത്തപ്പെടുന്നു.


    അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് വണ്‍വേ ടിക്കറ്റിന് 315 ദിര്‍ഹംമുതല്‍ ലഭ്യമാണ്. അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാകട്ടെ വണ്‍വേ ടിക്കറ്റ് 325 ദിര്‍ഹമിന് ലഭിക്കും. ഏകദേശം ഇന്ത്യന്‍ രൂപ 7590 വരും. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും എയര്‍അറേബ്യ ആകര്‍ഷണീയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
    ഷാര്‍ജയില്‍ നിന്ന് അഹമദാബാദിലേക്ക് 317 ദിര്‍ഹം (7390 രൂപ) ആണ് നല്‍കേണ്ടതെങ്കില്‍ ഷാര്‍ജ-മുംബൈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ 323 ദിര്‍ഹം (7530 രൂപ) ആണ് നല്‍കേണ്ടത്. ഷാര്‍ജയില്‍ നിന്ന് ബഹ്‌റൈനിലേക്കും മസ്‌കത്തിലേക്കും യാത്ര ചെയ്യാന്‍ നിരക്കുകളില്‍ നല്ല ഇളവുണ്ട്. 149 ദിര്‍ഹം മുതല്‍ അവ ലഭ്യമാണ്. ദമാമിലേക്കും റിയാദിലേക്കും കുവൈത്ത് സിറ്റി, സലാല തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് 199 ദിര്‍ഹം ആണ് ഈടാക്കുന്നതെങ്കിലല്‍ അഭ, തബൂക്ക്, യാന്‍ബു എന്നീ സൗദി നഗരങ്ങളിലേക്ക് 298 ദിര്‍ഹം ആണ് നല്‍കേണ്ടത്. ദോഹയിലേക്ക് പറക്കാന്‍ 399 യുഎഇ ദിര്‍ഹം നല്‍കണം. അതേസമയം ജിദ്ദ, മദീന എന്നീ സ്ഥലങ്ങളിലേക്ക് 449 ദിര്‍ഹമും തായിഫിലേക്ക് 574 ദിര്‍ഹവുമാണ് എയര്‍അറേബ്യ ഈടാക്കുക. ഈ നിരക്കുകള്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കും അവധിക്കാല യാത്രക്ക് പ്രയോജനപ്രദമാവും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air Arabia good news minimum rate Sharjah UAE
    Latest News
    ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
    20/08/2025
    കുട്ടികളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി
    20/08/2025
    ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യയുടെ ഓഫർ; ഇന്ത്യയ്ക്ക് 5% കിഴിവിൽ എണ്ണ നൽകും
    20/08/2025
    അഗ്നി-5 മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ ആണവശക്തി ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കുന്നു
    20/08/2025
    ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരം; 44-ാം വയസ്സിൽ റെക്കോർഡിട്ട് ബ്രസീലിയൻ ​ഗോൾകീപ്പർ
    20/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.