തെഹ്റാന്‍ – ഏകദേശം രണ്ട് മാസത്തിനു ശേഷം തെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അമേരിക്കയുമായും ഇസ്രായിലുമായും യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. തുര്‍ക്കിയിലെ ഇസ്താംബൂളിലേക്കും ഒമാന്റെ തലസ്ഥാനമായ മസ്‌കത്തിലേക്കും സൗദി നഗരമായ മദീനയിലേക്കും എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഉണ്ടെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ഇസ്താംബൂളിലേക്കുള്ള മൂന്ന് വിമാനങ്ങളെങ്കിലും തെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഫ്‌ലൈറ്റ്‌റാഡാര്‍ 24 കാണിച്ചു. യു.എസുമായുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഈ മാസാദ്യം ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഭാഗികമായി വീണ്ടും തുറന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



