ഗാസ – വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ ഗ്രാമത്തില്‍ ഫലസ്തീനികളുടെ ഒത്തുചേരലിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച് ഇസ്രായില്‍ സൈന്യം ആക്രമണങ്ങള്‍ നടത്തുന്നു. മധ്യ ഗാസ മുനമ്പിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം ഗാസയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി സൈനിക വാഹനങ്ങളില്‍ നിന്ന് പീരങ്കി ഷെല്ലാക്രമണവും വെടിവെപ്പും ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



